15 May Saturday

നിറമേറും മഞ്ഞത്തുകിൽ ചാർത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

പ്രതിസന്ധികളെ മനോബലംകൊണ്ട് തോൽപ്പിച്ച മലയാളിക്ക് മറ്റൊരു വിഷുക്കാലം കൂടി, ഫോട്ടോ ഷിബിൻ ചെറുകര

 ആലപ്പുഴ

പുതുവസ്‌ത്രങ്ങൾ വാങ്ങാനും  കണിയൊരുക്കാനും സദ്യയ്‌ക്കുള്ള ചിട്ടവട്ടങ്ങൾ വാങ്ങാനുമുള്ള നെട്ടോട്ടത്തിലായിരുന്നു ചൊവ്വാഴ്‌ച ആലപ്പുഴക്കാർ. കഴിഞ്ഞ വർഷം നനഞ്ഞുപോയ പടക്കപിവിപണിയും ഇത്തവണ ഉഷാറായി. 
കഴിഞ്ഞ വിഷുവിന് നഷ്‌ടമാക്കിയ പടക്ക വിപണി തിരിച്ചുപിടിക്കാൻ  കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പടക്ക വ്യാപാരികൾ.കടകൾക്ക് മുന്നിൽ നിണ്ട നിര കാണാമായിരുന്നു. 
 കോവിഡ്‌ ഭീഷണി നിലനിൽക്കുന്നതിനാൽ പരാമാവധി ശാരീരിക അകലം പാലിക്കാൻ ജനങ്ങളും ശ്രദ്ധിച്ചു. കൊന്നപ്പൂ വിൽപ്പനയും സജീവമായിരുന്നു. 
കാലംതെറ്റിപൂത്തതും വേനൽമഴയും ഇത്തവണ പൂക്കളുടെ ലഭ്യതയിൽ കുറവുവരുത്തിയിട്ടുണ്ട്‌. 
നാട്ടിൻപുറങ്ങളിനിന്ന്  കൊന്നപ്പൂക്കളെത്തിച്ച്‌ മുല്ലയ്‌ക്കൽ തെരുവിൽ വിൽപ്പനക്കെത്തിച്ചതോടെ പലർക്കും ആശ്വാസം. 
സഹകരണസംഘങ്ങളുടെ  വിഷു വിപണി ഇത്തവണ പച്ചക്കറിയും പഴങ്ങളും മറ്റുമായി ചുരുക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top