15 May Saturday
മഴ, മിന്നൽ

45 ഏക്കറിലെ നെൽകൃഷി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

കുരുവിക്കാട് പുഞ്ചയിലെ വെള്ളം കയറി നശിച്ച കൊയ്‍ത്തിന് പാകമായ നെൽച്ചെടികൾക്കരികെ കർഷകനായ രമണൻ

മാവേലിക്കര
വേനൽ മഴയിലും ഇടിമിന്നലിലും മാവേലിക്കര കണ്ടിയൂർ കുരുവിക്കാട് മേഖലയിൽ വ്യാപക നാശം.  
പുറക്കാട് സ്വദേശി ചാക്കോ കുരുവിക്കാട് പുഞ്ചയിലിറക്കിയ 45 ഏക്കർ നെൽകൃഷി നശിച്ചു. 15 ന് കൊയ്യാൻ കാത്തിരിക്കയാണ് മഴ ചതിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. 
ചെന്നിത്തല പാടശേഖരത്തിൽ 560 ഹെക്ടർ നെൽകൃഷി നശിച്ചതായി മാവേലിക്കര കൃഷി അസി. ഡയറക്ടർ സി ആർ രശ്മി അറിയിച്ചു. കൊയ്ത്ത് യന്ത്രം പാടത്ത് ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. കുരുവിക്കാട് പാടശേഖരത്തിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് വെള്ളം പമ്പ് ചെയ്തു കളയൽ തുടങ്ങി. 
കഴിഞ്ഞ ദിവസം പുലർച്ചെ 1.30 നുണ്ടായ ശക്തമായ ഇടിമിന്നൽ ഏറ്റ കുരുവിക്കാട് കളത്തിൽ ദേവരാജന്റെ പശു ചത്തു. മറ്റൊരു ഗർഭിണിയായ പശു, മാസം തികയാതെ പ്രസവിച്ചു. 
വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും തകരാറിലായി. ഭിത്തിയും  പൊട്ടിയിട്ടുണ്ട്‌. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് ദേവരാജൻ പറഞ്ഞു.  മേഖലയിൽ നിരവധി വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും  തകരാറിലായി. വ്യാപകമായി മരങ്ങൾ ഒടിഞ്ഞു വീണു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top