15 May Saturday
ഗുണ്ടാ നേതാവിന്റെ കൊല

സഹോദരങ്ങൾ ഉൾപ്പെടെ 4 പേർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

മങ്കൊമ്പ്

കൈനകരിയിൽ  ഗുണ്ടാനേതാവ്‌ കൊല്ലപ്പെട്ട കേസിൽ പിടിയിലായ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർ റിമാൻഡിൽ. 
 പുന്നമട സ്വദേശി അഭിലാഷി (42)നെ കൊലപ്പെടുത്തിയ കേസിലാണ്‌ കൈനകരി സ്വദേശികളായ മജു (29),  ജയേഷ് (34),  സഹോദരൻ അജേഷ് (31), സുരേഷ് (28) എന്നിവർ പിടിയിലായത്. രണ്ടു കൊലപാതകം ഉൾപ്പെടെ ഇരുപത്തഞ്ചിലേറെ കേസുകളിൽ പ്രതിയാണ്‌ കൊല്ലപ്പെട്ട  അഭിലാഷ്. തിങ്കളാഴ്‌ച പുലർച്ചെ 12.15ന്‌ കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്.  ഭാര്യ ദീപ്തി് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചങ്കിലും  മരിച്ചു. 
നെടുമുടി, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ രണ്ട് കൊലപാതകക്കേസുകളിൽ പ്രതിയാണ്  അഭിലാഷ്. കുട്ടനാട്ടിൽ മാത്രം അഭിലാഷിനെതിരെ 15 കേസുണ്ട്‌.  
കൈനകരിയിൽ  അനിയൻ എന്നയാളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂർത്തിയായിരുന്നു. അഭിലാഷിന്റെ മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം സംസ്‌കരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top