16 May Sunday

കെഎസ്ടിഎ പ്രതിഷേധ സായാഹ്നം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

കവി മുരുകൻ കാട്ടാക്കടയ്‍ക്കെതിരായ വധഭീഷണിയിൽ പ്രതിഷേധിച്ച് കെഎസ്ടിഎ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം
 ഡി സുധീഷ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കവി മുരുകൻ കാട്ടാക്കടയ്‌ക്കെതിരെ ഫാസിസ്റ്റ് ശക്തികളുയർത്തിയ വധ ഭീഷണിയിൽ പ്രതിഷേധിച്ച് കെഎസ്ടിഎ ജില്ലാ കമ്മിറ്റി  പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. 
ബോട്ട് ജെട്ടിക്ക് സമീപം  സംസ്ഥാന സെക്രട്ടറി ഡി സുധീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സി. അംഗം വി ആർ മഹിളാമണി, സംസ്ഥാന കമ്മിറ്റി അംഗം വി അനിത , പുന്നപ്ര ജ്യോതികുമാർ എന്നിവർ സംസാരിച്ചു.  എം വി സാബുമോൻ, പി എസ് ശിവാനന്ദൻ, കെ എസ് ശ്രീദേവി, അനിൽ കുമാർ ,വി അജിത എന്നിവർ മുരുകൻ കാട്ടാക്കടയുടെ കവിത അവതരിപ്പിച്ചു ജില്ലാ പ്രസിഡൻറ് സി ജ്യോതികുമാർ അധ്യക്ഷനായി. എസ് ധനപാൽ സ്വാഗതവും  എസ് സത്യജ്യോതി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top