20 February Wednesday

നഗരത്തിൽ വീണ്ടും ആർഎസ‌്എസ‌് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

വിളഞ്ഞൂർ യൂണിറ്റ് സെക്രട്ടറി വിനുവിന്റെ ബൈക്ക്‌ തല്ലിത്തകർത്ത നിലയിൽ

ആലപ്പുഴ
ആലപ്പുഴ നഗരത്തിൽ വീണ്ടും ആർഎസ‌്എസ‌് ആക്രമണം. എ എൻ പുരം ഡിവൈഎഫ‌്ഐ യൂണിറ്റ‌് സെക്രട്ടറി വി ബിനുവിന്റെ വീട‌് തല്ലിത്തകർത്ത സംഘം പ്രദേശത്തെ മറ്റൊരു വീടും തകർത്തു. പ്രതികളിൽ ചിലർ ഹർത്താൽ ദിനത്തിൽ ചുമട്ടുതൊഴിലാളികളുടെ യൂണിയൻ ഓഫീസ‌് കത്തിച്ച കേസിൽ അറസ‌്റ്റ‌് ചെയ‌്തവരാണ‌്.  ആർഎസ‌്എസ‌് ക്രിമിനലായ ലാലിന്റെ നേത‌ൃത്വത്തിൽ രഞ‌്ജിത്ത‌്, വിഷ‌്ണു, ശരൺ, കിച്ചു എന്നിവരാണ‌് ആക്രമണം നടത്തിയത‌്.  
   ഞായറാഴ‌്ച രാത്രി ഒമ്പതോടെയാണ‌് ബിനുവിന്റെ വീട‌് ആക്രമിച്ചത‌്. ചുമട്ടുത്തൊഴിലാളിയായ ബിനു വീട്ടിലുണ്ടായിരുന്നില്ല. അമ്മയുടെ സഹോദരി ശകുന്തളയ‌്ക്ക‌് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിലേക്ക‌് മാറ്റി. ബിനുവിന്റെ ബൈക്ക‌ും പൂർണമായി തകർത്തിട്ടുണ്ട‌്. വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളുമായാണ‌് ക്രിമിനലുകൾ എത്തിയത‌്.  ലൈഫ‌് ഭവനപദ്ധതിയിൽ വീട‌് നിർമാണം നടക്കുന്നതിനാൽ കുടുംബം ഷെഡിലാണ‌് കഴിഞ്ഞത‌്. ഈ ഷെഡും നിർമാണത്തിലിരുന്ന വീടും നശിപ്പിച്ചു. ഇവിടെ നിന്ന‌് മടങ്ങിയ സംഘം തിരുവമ്പാടി ക്ഷേത്രത്തിനു സമീപമുള്ള മോഹനന്റെ വീടാണ‌് പിന്നീട‌് അക്രമിച്ചത‌്. കഞ്ചാവ‌് ഉൾപ്പെടെയുള്ള ലഹരികൾ ഉപയോഗിക്കുന്നത‌് ചോദിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു മോഹനന്റെ വീടാക്രമിച്ചത‌്.
പ്രധാന വാർത്തകൾ
 Top