05 December Thursday
നൈപുണ്യ പരിശീലന ദാതാക്കളുടെ ഉച്ചകോടി

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള 
പരിശീലനം ഉറപ്പാക്കണം: പി പ്രസാദ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരളത്തിലെ യുവജനതയ്‌ക്ക്  മത്സരാധിഷ്‌ഠിത ലോകത്തിൽ മുൻനിരയിലെത്താൻ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പരിശീലനം  ഉറപ്പാക്കണമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലയുടെ നൈപുണ്യ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി ആലപ്പുഴ ഹവേലി ബാക്‌വാട്ടർ റിസോർട്ടിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ലോകം അനുദിനം മാറുകയാണെന്നും ഇതിനനുസരിച്ച്‌ നമ്മുടെ യുവാക്കളെ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  
പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനായി. കലക്‌ടർ അലക്‌സ് വർഗീസ്, സംസ്ഥാന നൈപുണ്യ വികസന മിഷൻ (കെയ്സ്) മാനേജിങ് ഡയറക്‌ടർ സൂഫിയാൻ അഹമ്മദ്, സബ് കലക്‌ടർ സമീർ കിഷൻ, ജില്ലാ പ്ലാനിങ്‌ ഓഫീസർ ലിറ്റി മാത്യു, കെയ്സ് ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ ടി വി വിനോദ്, എം മാലിൻ, സുബിൻദാസ്, ആർ അനൂപ്, ആർ കെ ലക്ഷ്‌മിപ്രിയ എന്നിവർ സംസാരിച്ചു. ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും ജില്ലാ ഭരണകൂടവും ചേർന്നാണ്‌ പരിപാടി സംഘടപ്പിച്ചത്. 146 നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ പങ്കെടുത്തു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top