05 December Thursday

വേസ്‌റ്റ്‌ ബിന്നുകൾ വിതരണംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

കെജിഒഎ ആലപ്പുഴയിൽ സ്ഥാപിക്കുന്ന വേസ്‌റ്റ്‌ ബിന്നുകളുടെ വിതരണം മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
മാലിന്യമുക്ത നവകേരള ജനകീയ കാമ്പയിനൊപ്പം ചേർന്ന് സംസ്ഥാനത്തൊട്ടാകെ 502 ഓഫീസ് കേന്ദ്രങ്ങളിൽ വേസ്‌റ്റ്‌ബിന്നുകൾ വിതരണംചെയ്‌തു. മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. 
കെജിഒഎ ജില്ലാ പ്രസിഡന്റ്‌ ജെ പ്രശാന്ത് ബാബു അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് സ്വാഗതവും ജില്ലാ വൈസ്‌പ്രസിഡന്റ്‌ കെ എസ് രാജേഷ് നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ്‌പ്രസിഡന്റ് ഡോ. സിജി സോമരാജൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി കെ ഷിബു, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ് എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top