08 December Sunday

വിജയരാജമല്ലികയ്‌ക്ക്‌ വയലാർ രാമവർമ കവിതാപുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019
ആലപ്പുഴ
യുവകലാസാഹിതിയുടെ വയലാർ രാമവർമ കവിതാപുരസ്‌കാരം വിജയരാജമല്ലികയുടെ ‘ദൈവത്തിന്റെ മകൾ’ എന്ന  സമാഹാരത്തിന്‌. 11111 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാർഡ്‌ 23ന്‌ വയലാർ രാഘവ പറമ്പിൽ നടക്കുന്ന ചടങ്ങിൽ നൽകുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആലങ്കോട്‌ ലീലാകൃഷ്ണൻ, വയലാർ ശരച്ചന്ദ്രവർമ, ഇ എം സതീശൻ, പ്രദീപ്‌ കൂടയ്‌ക്കൽ, ആസിഫ്‌ റഹീം എന്നിവരടങ്ങിയ ജൂറിയാണ്‌ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്‌. 
അവാർഡ്‌ദാന ചടങ്ങ്‌ വൈകിട്ട്‌ 4.30ന്‌ മന്ത്രി പി തിലോത്തമൻ ഉദ്‌ഘാടനം ചെയ്യുേം. ആലങ്കോട്‌ ലീലാകൃഷ്ണൻ പുരസ്‌കാരം സമർപ്പിക്കും. ശരച്ചന്ദ്രവർമയുടെ ചലച്ചിത്ര ഗാന സമാഹാരമായ ‘ചാഞ്ഞുകൊണ്ടാരു സൂര്യൻ മാനത്ത്‌’ തിരക്കഥാകൃത്ത്‌  ജോൺപോൾ, നടൻ ചേർത്തല ജയന്‌ നൽകി പ്രകാശനം ചെയ്യും. 
വാർത്താസമ്മേളനത്തിൽ വയലാർ ശരച്ചന്ദ്രവർമ, ചേർത്തല ജയൻ, അസീഫ്‌ റഹീം, ഡി ഹർഷകുമാർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top