18 October Monday
ജ്വല്ലറി കവർച്ച

ഡിവൈഎസ്‌പി അന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

കവര്‍ച്ച നടന്ന ജ്വല്ലറിയിൽ പൊലീസ് സംഘം തെളിവെടുപ്പ് നടത്തുന്നു

കായംകുളം
ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസ് അന്വേഷണത്തിനായി കായംകുളം ഡിവൈഎസ്‌പി അലക്‌സ് ബേബിയുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘം രൂപീകരിച്ചു. 
കായംകുളം, കരീലകുളങ്ങര, കനകക്കുന്ന് എസ്എച്ച്ഒമാർ ഉൾപ്പെടെ 19 പേരടങ്ങിയ ടീമാണ് അന്വേഷണം നടത്തുക. ഗവ. താലൂക്കാശുപത്രിക്ക് സമീപത്തെ സാധുപുരം ജ്വല്ലറിയിലാണ് മോഷണം നടന്നത്. 7,85,000 രൂപയുടെ സാധനങ്ങൾ മോഷണം പോയതായാണ് കണക്കാക്കുന്നത്. ലോക്കർ തകർത്ത് സ്വർണം കവരാനുള്ള ശ്രമം വിജയിച്ചിരുന്നില്ല. ജ്വല്ലറിയിലെ സ്വർണം ലോക്കറിനുള്ളിലായിരുന്നു. മിനുക്കാൻ കൊണ്ടുവന്ന സ്വർണവും വെള്ളി ആഭരണങ്ങളും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയുമാണ് മോഷ്‌ടാക്കൾ അപഹരിച്ചത്. സമീപത്തെ ആര്യവൈദ്യശാലയുടെ ഭിത്തിപൊട്ടിച്ചാണ് കവർച്ചസംഘം ജ്വല്ലറിക്കുള്ളിൽ കടന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top