28 October Thursday

പുരസ്‌കാര നിറവില്‍ 
തെക്കേക്കരയും ഭരണിക്കാവും

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021
മാവേലിക്കര
സംയോജിത ശിശുവികസന സേവന പദ്ധതിയിൽ മൂന്നു പുരസ്‌കാരങ്ങൾ ഭരണിക്കാവ്, തെക്കേക്കര പഞ്ചായത്തുകളിലേക്ക്‌. മികച്ച അങ്കണവാടിക്കുള്ള അവാർഡ് തെക്കേക്കരയിലും വർക്കർക്കും ഹെൽപ്പർക്കുമുള്ള അവാർഡുകൾ ഭരണിക്കാവിലുമാണ് ലഭിച്ചത്. തെക്കേക്കര ചെറുകുന്നം വാർഡിലെ 32-ാം നമ്പർ അങ്കണവാടിക്ക് മികവിനുള്ള പുരസ്‌കാരം ലഭിച്ചു. ഭരണിക്കാവ് 5–--ാം വാർഡ് 16–--ാം നമ്പർ അങ്കണവാടി വർക്കർ വരിക്കോലി വടക്കതിൽ ഒ അനീഷ, പള്ളിക്കൽ നടുവിലേ മുറി ഒന്നാംവാർഡ് ഒന്നാം നമ്പർ അങ്കണവാടി ഹെൽപ്പർ ഓലകെട്ടിയമ്പലം മുറിപ്ലാമൂട്ടിൽ വടക്കതിൽ പി എസ് വില്ലയിൽ ഷീജ പി ഗോപാൽ എന്നിവരും അവാർഡിനർഹരായി. ചെറുകുന്നം അങ്കണവാടിയിലേക്ക് ഏഴാം തവണയാണ് സംസ്ഥാനപുരസ്‌കാരം എത്തുന്നത്. 
പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ, ബോധവൽകരണ ക്ലാസുകൾ, പോഷകാഹാര വിതരണം, കളിക്കോപ്പുകളുടെ നിർമാണ പരിശീലനം, കോവിഡ് കാല പ്രതിരോധ പ്രവർത്തനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങൾ എന്നിവയിലെ മികവ് പരിഗണിച്ചാണ് പുരസ്‌കാരങ്ങൾ നൽകിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top