07 August Friday
57 ൽ 35 ഉം സമ്പർക്കം

അപകട മുനമ്പിൽ

സ്വന്തം ലേഖകൻUpdated: Monday Jul 13, 2020

കുടശ്ശനാട് റോഡ്‌ അടച്ചപ്പോൾ

ആലപ്പുഴ
ജില്ലയെ ഭീതിയിലാഴ്‌ത്തി സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഞായറാഴ്‌ച 57 പേർക്ക് രോ​ഗം സ്ഥിരീകരിച്ചതിൽ 35 ഉം സമ്പർക്കത്തിലൂടെയാണ്. നാല് ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗം ബാധിച്ചു. മൂന്ന്‌ പേർ ചേർത്തല താലൂക്ക് ആശുപത്രി ജീവനക്കാരും ഒരാൾ ചെങ്ങന്നൂർ ആശുപത്രിയിലുമാണ്. ശനിയാഴ്‌ച 51 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചിരുന്നു. മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ 90 പേർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 645 രോ​ഗികൾ.  395 പേർ ആശുപത്രികളിലുണ്ട്.
സംസ്ഥാനത്ത് ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണത്തിൽ രണ്ടാമതാണ് ജില്ല. 87 കേസുകളുണ്ടായിരുന്ന ശനിയാഴ്‌ച ഒന്നാമതായിരുന്നു. വെള്ളിയാഴ്‌ച 50 പേർക്ക് രോ​ഗമുണ്ടായി. തുടർച്ചയായി മൂന്നാം ദിവസവും രോ​ഗികളുടെ എണ്ണം 50ന്‌ മുകളിലാണ്‌. ജൂലൈയിലാണ് ജില്ലയിലെ രോ​ഗികളുടെ എണ്ണത്തിൽ ഭയാനകമായ കുതിപ്പുണ്ടാകുന്നത്. 
12 ദിവസത്തിനിടെ 345 പേർക്ക് രോഗം ബാധിച്ചു.  ഞായറാഴ്‌ച രോ​ഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശത്തുനിന്ന്‌ എത്തിയവരാണ്. ഏഴ്‌ പേർ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തി.  
കഴിഞ്ഞ ചൊവ്വാഴ്‌ച കുഴഞ്ഞുവീണ് മരിച്ച പുളിങ്കുന്ന് കണ്ണാടി കോണത്തുവാക്കൽചിറ വീട്ടിൽ ബാബു ബാബുവിന് (52) കോവിഡ് ബാധിച്ചിരുന്നെന്ന് ആരോ​ഗ്യവകുപ്പ് സ്ഥിരീകരിച്ചു.  ജില്ലയിൽ രാമങ്കരി പഞ്ചായത്ത് ഒമ്പതാം വാർഡ് ഞായറാഴ്‌ച കണ്ടെയ്‌ൻമെന്റ്‌ സോണാക്കി.  ഇതോടെ കണ്ടെയ്‌ൻമെന്റ്‌  സോണുകളുടെ  എണ്ണം 39 ആയി. 
രോഗികൾ പുറത്തുനിന്ന്
സൗദിയിൽനിന്നെത്തിയ പാണ്ടനാട്‌–-ചെങ്ങന്നൂർ സ്വദേശികൾ, അബുദാബിയിൽനിന്നെത്തിയ കായംകുളം സ്വദേശി, മസ്‌കത്തിൽനിന്നെത്തിയ ആലപ്പുഴ സ്വദേശി, ഖത്തറിൽനിന്നെത്തിയ കാഞ്ഞൂർ–-പുന്നപ്ര സ്വദേശികൾ, കുവൈത്തിൽനിന്നെത്തിയ പാണ്ടനാട്‌–-ഭരണിക്കാവ് (2) സ്വദേശികൾ, റിയാദിൽനിന്നെത്തിയ നീലംപേരൂർ സ്വദേശി.
ചെന്നൈ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്നെത്തിയ ആലപ്പുഴ സ്വദേശിനികൾ, ഡൽഹിയിൽനിന്നെത്തിയ കണിച്ചുകുളങ്ങര–-ചെങ്ങന്നൂർ സ്വദേശികൾ, ഹൈദരാബാദിൽനിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി, ഗോവയിൽനിന്നെത്തിയ മുതുകുളം സ്വദേശി, കോയമ്പത്തൂരിൽനിന്നെത്തിയ തുറവൂർ സ്വദേശിനി.
നിരീക്ഷണത്തിൽ 6,190
ആകെ 6,190 പേർ നിരീക്ഷണത്തിലുണ്ട്. 446 പേർക്ക് ശനിയാഴ്‌ച ക്വാറന്റൈൻ നിർദേശിച്ചു. 447 പേരെ ഒഴിവാക്കി. വിദേശത്തുനിന്ന് 8,587 പേരെത്തി. 168 പേർ ശനിയാഴ്‌ചയെത്തി. അയൽ സംസ്ഥാനങ്ങളിൽനിന്ന് 280 പേരും. ആകെ 18,285 പേർ. 89 പേരെ ആശുപത്രി നിരീക്ഷണത്തിലാക്കി. ഒമ്പതുപേരെ ഒഴിവാക്കി. 394 പേരാണ് നിലവിൽ ആശുപത്രി നിരീക്ഷണത്തിൽ. 292 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top