11 August Tuesday
ഒരാഴ്‌ചയ്‌ക്കിടെ 100 പേർക്ക്‌‌ രോഗം

ചേർത്തല പൊരുതുന്നു

സ്വന്തം ലേഖകൻUpdated: Monday Jul 13, 2020
ചേർത്തല
സമ്പർക്കത്തിലൂടെ കോവിഡ‌് പകർന്നവരുടെ എണ്ണം ഉയർന്നതോടെ ചേർത്തല താലൂക്ക‌് അതീവ ജാഗ്രതയിൽ. ഞായറാഴ‌്ചയും ഏഴ്‌ പേർക്ക‌് താലൂക്കിൽ രോഗബാധ സ്ഥിരീകരിച്ചു. ഒരാഴ്‌ചയ്‌ക്കിടെ നൂറോളം പേർക്കാണ‌് രോഗബാധ.   
താലൂക്കാശുപത്രിയിൽ ഡോക‌്ടർ ഉൾപ്പെടെ 13 പേർക്ക‌് രോഗം സ്ഥിരീകരിച്ചതിനാൽ ആശുപത്രി പൂർണമായും അടച്ചു. ഇവിടെ എത്തിയവരുടെ നിരീക്ഷണവും പരിശോധനയും ശക്തമാക്കി. എഴുപുന്നയിലും പള്ളിത്തോട്ടിലുമായി 72 പേർക്ക്‌ ഇതേവരെ രോഗം സ്ഥിരീകരിച്ചു.
രോഗബാധ രൂക്ഷമാകാനിടയുള്ളതിനാൽ  ആൾക്കൂട്ടവും സമ്പർക്കവും ഒഴിവാക്കാൻ കർശന നടപടിയാണ‌് ജില്ലാ ഭരണകേന്ദ്രം ആരംഭിച്ചത‌്. മത്സ്യബന്ധന–-വിപണന മേഖലകളിലൂടെയാണ‌് രോഗവ്യാപനം രൂക്ഷമായതെന്ന വിലയിരുത്തലാണ‌് അധിക‌ൃതർക്കുള്ളത‌്. വിദേശ﹣-ഇതരസംസ്ഥാന പ്രവാസികൾ എത്തിയപ്പോഴും സുരക്ഷിതമായിരുന്ന മേഖലയാണ‌് ഇപ്പോൾ സങ്കീർണാവസ്ഥയിലായത‌്. ഇതോടെ തീരദേശ പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക‌്ഡൗൺ പ്രഖ്യാപിച്ചു. താലൂക്കിലെ പൊതുനിയന്ത്രണങ്ങൾക്ക‌് പുറമെയാണ് തീരമേഖലയിലെ കടുത്ത നിയന്ത്രണം. 
    താലൂക്കിൽ കടുത്ത യാത്രാനിയന്ത്രണമാണ‌് ഏർപ്പെടുത്തിയത‌്. അനാവശ്യയാത്ര പൊലീസ‌് കർശനമായി തടയും. അതിർത്തി റോഡുകളിൽ ഗതാഗതം ബാരിക്കേഡ‌് ഉപയോഗിച്ച‌് തടഞ്ഞു. ഗ്രാമീണമേഖലയിലെ പ്രധാനകേന്ദ്രങ്ങളിലും വാഹനഗതാഗതം തടഞ്ഞു.  ചികിത്സാ  ആവശ്യങ്ങൾക്കൊഴികെ യാത്ര പൂർണമായി തടയും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top