03 August Monday

പുറത്തിറങ്ങിയാൽ പിടിവീഴും

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

ആലപ്പുഴ

കണ്ടെയിന്‍മെന്റ് മേഖലകളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കാൻ ജില്ലാ ഭരണകേന്ദ്രം പൊലീസിന് നിർദേശം നൽകി.  നിയന്ത്രണങ്ങൾക്ക്‌ മാർ​ഗനിർദേശം നൽകിയിട്ടുണ്ടെന്നും ജനങ്ങളുടെ പൂർണസഹകരണം ഉണ്ടാകണമെന്നും കലക്‌ടർ എ അലക്‌സാണ്ടര്‍ പറഞ്ഞു. 
ദേശീയപാതയിൽ നോൺസ്‌റ്റോപ്പ്‌  
ദേശീയപാതയിലൂടെയും കായംകുളം-പുനലൂർ റോഡിലൂടെയും ഗതാഗതം അനുവദിച്ചു. നിയന്ത്രിത ഭാഗങ്ങളിൽ ഇറങ്ങാനോ കയറാനോ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. 
അവശ്യവസ്തു വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനും യാത്രാ ഇളവുകളുണ്ടാകും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് രാവിലെ എട്ടുമുതൽ പകൽ 11 വരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പിഡിഎസ്) എട്ടു  മുതൽ രണ്ടുവരെയും പ്രവർത്തിക്കാം. ഒരേസമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ നാലിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല. പുറത്തുനിന്ന് അവശ്യവസ്‌തുക്കൾ വേണ്ടിവന്നാല്‍ പൊലീസ് സേവനം തേടാം. 
ആരാധാനാലയങ്ങൾ തുറക്കാൻ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക്‌ പരമാവധി 20 പേർക്ക് പങ്കെടുക്കാം. പൊലീസ്, ട്രഷറി, പെട്രോളിയം, എൽപിജി, പോസ്റ്റോഫീസുകൾ എന്നിവയ്ക്കും മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top