11 August Tuesday
ജിമ്മുകൾ അടച്ചിട്ട്‌ 4‌ മാസം

ഊർജം ചോർന്ന്‌

നന്ദു വിശ്വംഭരൻUpdated: Monday Jul 13, 2020

ലോക്ക്‌ഡൗണിനെത്തുടർന്ന്‌ അടച്ചിട്ടിരിക്കുന്ന ആലപ്പുഴ സ്വാമി ജിം

ആലപ്പുഴ
ലോക്ക്ഡൗണിൽ ഊർജം നഷ്‌ടപ്പെട്ട്‌ ജിംനേഷ്യങ്ങൾ. നാലുമാസം മുമ്പ്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം ലോക്കുവീണ സിനിമ തീയറ്റർ, മാളുകൾ എന്നിവയോടൊപ്പം ജിമ്മുകളുമുണ്ടായിരുന്നു. ഇളവിന്റെ ആനുകൂല്യമില്ലാത്തതു മൂലം ലക്ഷക്കണക്കിന്‌ രൂപയുടെ ഉപകരണങ്ങളാണ് നശിക്കുന്നത്. ഫിറ്റ്‌നസിനുള്ളതും ഹ‌ൃദയാരോഗ്യത്തിന് വേണ്ടവയും ചേർത്ത് ഏകദേശം 50 ലക്ഷം രൂപയുടെ ഉപകരണം ഓരോ ജിമ്മുകളിലുമുണ്ട്‌ 
ട്രെഡ്മിൽ, ബൈസിക്കിൾ, വൈബ്രേറ്റ് മോട്ടർ തുടങ്ങി എണ്ണയിട്ടുനൽകേണ്ട വൈദ്യുതി ഉപകരണങ്ങളിൽ ചിലത് തുടർച്ചയായി ഉപയോ​ഗിക്കണം. നാലുമാസമായി ഇതെല്ലാം മുടങ്ങിയിട്ട്‌.
നഷ്‌ടം ചെറുതല്ല
ജില്ലയിൽ നൂറിലധികം ജിമ്മും ഹെൽത്ത് ക്ലബ്ബുമുണ്ട്‌. പലതും വലിയവാടകനൽകി വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്‌.  മത്സരബുദ്ധിയുള്ളതിനാൽ വലിയ തുക ചെലവഴിച്ചാണ് പലരും ജിംനേഷ്യങ്ങൾ തുടങ്ങുന്നത്. ​
ഗൾഫിൽനിന്നെത്തി ജിം തുടങ്ങിയവരും നിരവധിയാണ്. ലോണെടുത്തവരുമുണ്ട്‌. സ്ഥാപനത്തിന്റെ വാടക, വൈദ്യുതി ബിൽ, പരിശീലകർക്ക് ശമ്പളം, ലോൺ തുടങ്ങി നല്ലൊരുതുക ഒരുമാസം ആവശ്യമാണ്. പ്രവർത്തനമില്ലാത്തതിനാൽ വൈദ്യുതി ബിൽ മാത്രമാണ് ആശ്വാസം. ചിലയിടത്ത് ഉടമകൾ തന്നെയാകും പരിശീലകർ. ജിമ്മുകളിൽ പരിശീലകരായി പോകുന്നവരും നിരവധിയാണ്.  
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top