07 August Friday

അറുന്നൂറ്റിമംഗലം സഹ. ബാങ്കിനെ തകർക്കാൻ ഗൂഢാലോചന

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
മാവേലിക്കര
അറുന്നൂറ്റിമംഗലം സർവീസ് സഹകരണ ബാങ്കിനെ തകർക്കാനുള്ള ഗൂഢാലോചന  ചെറുത്തു തോൽപ്പിക്കണമെന്ന് സിപിഐ എം മാങ്കാംകുഴി ലോക്കൽ കമ്മിറ്റി പ്രസ്‌താവനയിൽ അഭ്യർഥിച്ചു. നാലു  വർഷം മുമ്പ് നടന്ന സാമ്പത്തികാപഹരണം അന്നത്തെ ബാങ്ക് ഭരണസമിതി കണ്ടെത്തി  കുറ്റക്കാരനായ സെക്രട്ടറിയുടെ മേൽ നടപടി സ്വീകരിച്ചിരുന്നു. 
ബാങ്കിന് നഷ്ടപ്പെട്ടുപോയ തുക ഈടാക്കാൻ നടപടിയും സ്വീകരിച്ചു. കുറ്റക്കാരനായ ആളെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്‌തു. എന്നാൽ  രാഷ്ട്രീയപ്രേരിതമായി ബാങ്കുമായി സഹകരിക്കാത്ത ചിലർ,  സ്ഥാപനത്തെ തകർക്കാൻ ആസൂത്രിത ശ്രമമാണ് നടത്തുന്നത്. സെക്രട്ടറിയുടെ അമ്മയുടെ പേരിൽ വ്യാജ പരാതി നൽകി, ജാതി സ്‌പർധ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബാങ്ക് കോൺഗ്രസ് ഭരണസമിതികളുടെ ഭരണത്തിലാണ്‌ നശിച്ചത്‌. 
സിപിഐ എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിനെ ഇന്നത്തെ നിലയിൽ ഉയർത്തിയത്‌.  വ്യാജ പ്രചാരണങ്ങൾ ജനം തള്ളിക്കളയുമെന്നും ലോക്കൽ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top