05 August Wednesday

ജില്ലയില്‍‍ മഴ കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
ആലപ്പുഴ
ജില്ലയിൽ ഏതാനും ദിവസങ്ങളായി മഴ ലഭ്യതയിൽ കുറവ്‌. ഞായറാഴ്‌ച ജില്ലയിൽ ശരാശരി 2.73 മി മീ മഴ പെയ്‌തു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജൂലൈ 16 വരെ ജില്ലയിൽ ഗ്രീൻ അലർട്ട് ആണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ  കണക്ക്‌ പ്രകാരം ചെങ്ങന്നൂർ 7 മി മീ, ചേർത്തല 3.4, കായംകുളം മൂന്ന്‌, മങ്കൊമ്പ് മൂന്ന്‌ മി.മീറ്റർ മഴയും ലഭിച്ചു.  മാവേലിക്കരയിലും കാർത്തികപ്പള്ളിയിലും ഇല്ല.   ജില്ലയിലെ ഒരാഴ്‌ചയിലെ ശരാശരി മഴയുടെ തോത് : ജൂലൈ ആറ്‌–- 11.97 മി. മീ, ജൂലൈ ഏഴ്‌–- 34.26, ജൂലൈ എട്ട്–-1.03,  ജൂലൈ ഒമ്പത്‌–-0.2, ജൂലൈ 10–-7.51, ജൂലൈ 11–- 1.5.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top