04 August Wednesday

മുളവള്ളം കോവിഡനെ 
വള്ളപ്പാടകലെയാക്കി

വി കെ വേണുഗോപാൽUpdated: Sunday Jun 13, 2021

-----മുളവള്ളത്തിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന 
മോനിച്ചൻ

മങ്കൊമ്പ്
പണിനിലച്ച്‌ വീട്ടിലിരിപ്പായ ലോക്‌ഡൗൺ കാലത്ത്‌ വിരസതയിൽ നിന്ന്‌ രക്ഷപ്പെടാനാണ്‌ ചതുർത്ഥ്യാകരി കണ്ടീത്ര വീട്ടിൽ മോനിച്ചൻ മുള ഉപയോഗിച്ച്‌ വള്ളം പണിയാൻ തുടങ്ങിയത്‌. നിരന്തരം വെള്ളപ്പൊക്കം ഉണ്ടാകുന്ന കുട്ടനാട്ടിൽ വെള്ളം പൊങ്ങിയാൽ വീട്ടിൽനിന്ന് പുറത്തേക്കിറങ്ങാൻ വള്ളം കൂടിയേ തീരൂ. കോവിഡ്‌ ഒന്നാം തരംഗത്തിനിടെ മോനിച്ചൻ നിർമിച്ച മുളവള്ളം തരംഗമായി. മണ്ണും കല്ലുമൊക്കെ വളളത്തിൽ കയറ്റിയിറക്കുന്ന ജോലിക്കാരനായിരുന്ന മോനിച്ചനിപ്പോൾ ഇടതടവില്ലാതെ മുളവള്ളം പണിയുകയാണ്‌. സംഗതി സിംപിളും പവർഫുള്ളുമായതിനാൽ ഓർഡറുകൾ എത്തിക്കൊണ്ടേയിരിക്കുന്നു. പരിസ്ഥിതി സൗഹൃദമെന്നപോലെ നിർമാണ ചെലവും കുറവാണ്‌.  
കോവിഡിന്റെ രണ്ടാം തരംഗകാലത്ത്‌ കോവിഡിനെ കൂസാതെ വീട്ടിലിരുന്ന്‌ കുടുംബം കഴിയാനുള്ള വരുമാനം കണ്ടെത്തുകയാണ്‌ മോനിച്ചൻ. വള്ളത്തിന്റെ വലിപ്പത്തിനനുസരിച്ചാണ് നിർമാണച്ചെലവ്. രണ്ടു പേർക്ക് കയറാവുന്ന  വള്ളത്തിന് മൂവായിരം രൂപയും മൂന്നുപേർക്ക്‌ കയറാവുന്ന വള്ളത്തിന് 5000 രൂപയും മാത്രമാണ്‌ ചെലവാകുക. 
 മൂന്ന് പേർക്ക് കയറാവുന്ന വള്ളം പണിയാൻ രണ്ട്‌ മുള മതി. നാലു പേരുടെ  വള്ളത്തിന് മൂന്ന്‌ മുള വേണം. നാല് ദിവസം വേണം  ഒന്ന്‌ നിർമിക്കാൻ.  
വെട്ടിയെടുത്ത മുള കീറി വാരിയാക്കിയാണ് നിർമാണം. വാരികൾ ചേർത്ത് വള്ളം പ്ലാസ്‌റ്റിക്ക് കയർ ഉപയോഗിച്ചു വരിഞ്ഞതിന് ശേഷം ബലത്തിനായി മണിക്കാലായി കമ്പിയും ഉപയോഗിക്കുന്നു. അടിവശം പ്ലാസ്‌റ്റിക്ക് ഷീറ്റും മൂന്ന് ചാക്ക് പടുതയും ഉപയോഗിച്ചു പൊതിയുന്നതോടെ നിർമാണം പൂർത്തിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top