17 June Monday

കുട്ടനാട്ടിൽ ജലനിരപ്പ് വീണ്ടുമുയർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018


മങ്കൊമ്പ്  
ചൊവ്വാഴ്ച രാത്രിയും ബുധനാഴ‌്ച പകലും മഴയില്ലാതിരുന്നിട്ടും കിഴക്കൻ വെള്ളത്തിന്റെ വരവ്  ശക്തമായതോടെ ജലനിരപ്പു ഒരടിയോളം ഉയർന്ന് കൂടുതൽ റോഡുകളിൽ വെള്ളംകയറി.  എസി റോഡിൽ മങ്കൊമ്പ് ജങ‌്ഷനിലും പള്ളിക്കുട്ടുമ്മയ‌്ക്കും ഒന്നാങ്കരക്കുമിടയിൽ റോഡിൽ വെള്ളംകയറിയിട്ടുണ്ട‌്. എന്നാൽ യാത്രാതടസമുണ്ടായിട്ടില്ല. പള്ളി കൂട്ടുമ്മ പുളിങ്കുന്ന് റോഡ്, മങ്കൊമ്പ് വികാസ‌്മാർഗ‌്, മങ്കൊമ്പ് കെഎസ്ഇബി റോഡ് എന്നിവ വെള്ളത്തിൽ മുങ്ങി.

ദിവസേന നൂറ് കണക്കിന് അളുകൾ യാത്രചെയ്യുന്ന കെഎസ്ഇബി റോഡിൽ രണ്ടടിയോളം വെള്ളമുണ്ട്. ഇതുവഴിയാണ് മങ്കൊമ്പ് വെക്കേഷണൽ ഹയർ സെക്കൻഡറി സ‌്കൂൾ ,  ഗവ. എൽപിഎസ്, മങ്കൊമ്പ് ക്ഷേത്രം എന്നിവിടങ്ങളിലേക്കും എസി റോഡിൽ ബസിറങ്ങുന്നവരും യാത്ര ചെയ്യുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി അധ്യാപകരും വിദ്യാർഥികളും യാത്ര ചെയ്യുന്നത്. പമ്പയാറ്റിൽ ജലനിരപ്പുയർന്നതിനാൽ വിദ്യാർഥികൾ കടത്തുവള്ളം കയറി സ‌്കൂളിൽ പോകുന്നത് ഭയത്തോടെയാണ്.  നടവഴികൾ കൂടുതലും വെള്ളത്തിലാണ്.  കൈനകരി പഞ്ചായത്തിലെ രണ്ടാം കൃഷിക്ക് ഒരുക്കം ആരംഭിച്ച പാടശേഖരങ്ങൾ മടവീഴ‌്ച ഭീഷിണിയിലാണ്. ആറായിരം മുട്ടേൽ ചിറകോളനിയിലെ പത്തോളം വീട്ടിൽ വെള്ളംകയറിയിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top