13 October Sunday

ഫെഡറൽ ബാങ്ക് ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ഫെഡറൽ കായംകുളം ശാഖയ്‌ക്ക്‌ മുന്നിൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച ധർണ നഗരസഭാധ്യക്ഷ 
പി ശശികല ഉദ്ഘാടനംചെയ്യുന്നു

കായംകുളം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ  കായംകുളം ശാഖയ്‌ക്ക്‌ മുന്നിൽ ധർണ നടത്തി.  നഗരസഭാധ്യക്ഷ പി ശശികല ഉദ്ഘാടനംചെയ്‌തു. 
ക്ലർക്ക്,  പ്യൂൺ, സ്വീപ്പർ തസ്‌തികകളിൽ സ്ഥിരംനിയമനങ്ങൾ നടത്തുക, കരാർ, പുറംകരാർ തൊഴിൽ നിർത്തലാക്കുക, കരാർതൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഇടപാടുകാർക്ക് മേൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ അടിച്ചേൽപ്പിക്കാൻ ജീവനക്കാരെ നിർബന്ധിക്കാതിരിക്കുക, നയം ലംഘിച്ച്‌ സ്ഥലംമാറ്റം പിൻവലിക്കുക എന്നിവയാണ്‌ ആവശ്യങ്ങൾ. 
യൂണിയൻ ദേശീയ അസി. സെക്രട്ടറി പി എസ് ഹരികൃഷ്‌ണൻ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി എ ആർ സുജിയ്‌രാജു മുഖ്യപ്രഭാഷണം നടത്തി. എ ഷാജഹാൻ, യു ഷാജി, പി ആർ സുജിത്, എസ് ശരത്, എസ് ഹരിലാൽ, ടി എ സലിം, വി എസ് അനിൽകുമാർ, എസ് ഹരിശങ്കർ, സി വി സുധീഷ്, കെ സുജിൻ എന്നിവർ സംസാരിച്ചു. ബാങ്കിന്റെ  എല്ലാ മേഖലാ കേന്ദ്രങ്ങളിലും ധർണ സംഘടിപ്പിക്കാനും ഓണത്തോട് അനുബന്ധിച്ച് ആലുവയിൽ പട്ടിണി സമരം സംഘടിപ്പിക്കാനും സെപ്‌തംബർ 28ന് ഹെഡ് ഓഫീസ് മാർച്ച് സംഘടിപ്പിക്കാനും സംഘടന ആഹ്വാനം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top