15 October Tuesday

എസ്എൻഡിപി യോഗവും ശ്രീനാരായണ 
പ്രസ്ഥാനങ്ങളും 74.33 ലക്ഷം കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എസ്‌എൻഡിപി യോഗവും എസ്‌എൻ ട്രസ്‌റ്റും 
കണിച്ചുകുളങ്ങര ദേവസ്വവും മറ്റ്‌ ശ്രീനാരായണ പ്രസ്ഥാനങ്ങളും നൽകിയ 74,33,300 രൂപ പ്രസിഡന്റ് 
ഡോ. എം എൻ സോമനിൽനിന്ന്‌ മന്ത്രി വി എൻ വാസവൻ ഏറ്റുവാങ്ങുന്നു

ആലപ്പുഴ
വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എസ്‌എൻഡിപി യോഗവും എസ്‌എൻ ട്രസ്‌റ്റും കണിച്ചുകുളങ്ങര ദേവസ്വവും മറ്റ്‌ ശ്രീനാരായണ പ്രസ്ഥാനങ്ങളും ആദ്യഘട്ടസഹായമായി 74,33,300  രൂപ  കൈമാറി. ചേർത്തല കണിച്ചുകുളങ്ങര ക്ഷേത്രാങ്കണത്തിൽ എസ്‌എൻഡിപി യോഗത്തിന്റെ 25 ലക്ഷം രൂപയുടെ ചെക്ക്‌ പ്രസിഡന്റ്‌ ഡോ. എം എൻ സോമനും എസ് എൻ ട്രസ്‌റ്റിന്റെ 10 ലക്ഷം രൂപ യോഗം -വൈസ്‌പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും  മന്ത്രി വി എൻ വാസവന്‌ കൈമാറി. പി പി ചിത്തരഞ്‌ജൻ എംഎൽഎ മുഖ്യാതിഥിയായി. 
  ഇതിന്‌ പുറമെ കണിച്ചുകുളങ്ങര ദേവസ്വം, കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂൾ, ബിആർ നം: 544, സഹയാത്ര കുടുംബ ട്രസ്‌റ്റ്‌,  ഉദയംപേരൂർ എസ്എൻഡിപി ഹയർസെക്കൻഡറി സ്‌കൂൾ, സൗഗന്ധിക ഹോട്ടൽ, വരകാടി വടക്ക്‌ റസി. അസോസിയേഷൻ, കണിച്ചുകുളങ്ങര ഈസ്‌റ്റ്‌ റസി. അസോസിയേഷൻ, കൊതവറ സർവീസ്‌ കോ–-ഓപ്പറേറ്റീവ്‌ ബാങ്ക്‌, വൈക്കം എസ്‌എൻഡിപി വനിതാസംഘം യൂണിയൻ, അടിമാലി എസ്എൻഡിപി വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ, മാരാരിക്കുളം എസ്‌എൻ ട്രസ്‌റ്റ്‌ എച്ച്‌എസ്‌എസ്‌, വൈക്കം ആശ്രമം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, എസ്എൻ ട്രസ്‌റ്റ്‌ ഡയറക്‌ടർ ബോർഡ് അംഗം പ്രീതി നടേശൻ, പൂച്ചാക്കൽ എസ്‌എൻ എച്ച്‌എസ്‌എസ്‌, പാതിരപ്പള്ളി എൻകെയ്‌സ്‌ തുടങ്ങിയ വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ചേർന്ന്‌ 39,33,300 രൂപയും കൈമാറി. 
 യോഗം വൈസ്‌പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ, പി കെ ധനേശൻ പൊഴിക്കൽ, പി എസ് എൻ ബാബു തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top