04 December Wednesday

ഗ്രാൻഡായി ഗ്രാൻമയുടെ നന്മരുചി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

വയനാട്‌ ദുരന്തബാധിതർക്ക് ഡിവൈഎഫ്‌ഐ നിർമിച്ചുനൽകുന്ന വീടുകളുടെ ധനസമാഹരണത്തിന്‌ അരൂക്കുറ്റി 
മേഖലാ കമ്മിറ്റി ഒരുക്കിയ തട്ടുകട ചലച്ചിത്രനടൻ അനിൽ പെരുമ്പളം ഉദ്ഘാടനംചെയ്യുന്നു

ചേർത്തല
വയനാട്‌ ദുരന്തബാധിതർക്ക് ഡിവൈഎഫ്‌ഐ നിർമിച്ചുനൽകുന്ന വീടുകളുടെ ധനസമാഹരണത്തിന്‌ അതിജീവനത്തിന്റെ തട്ടുകടയുമായി അരൂക്കുറ്റി മേഖലാ കമ്മിറ്റി. ചേർത്തല ബ്ലോക്ക് കമ്മിറ്റിയംഗം എസ്‌ രഞ്‌ജിത്തിന്റെ ഗ്രാന്മ ഹോട്ടലാണ് ഞായർ വൈകിട്ട്‌ തട്ടുകടയായത്. ചിലച്ചിത്രനടൻ അനിൽ പെരുമ്പളം ഉദ്ഘാടനംചെയ്‌തു. 
   തട്ടുകടയിലെ വരുമാനം  ഡിവൈഎഫ്ഐയുടെ ഭവനനിർമാണ ചെലവിലേക്ക്‌ നൽകും. ബ്ലോക്ക് സെക്രട്ടറി ദിനൂപ് വേണു കാമ്പയിൻ സന്ദേശം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, സിപിഐ എം ലോക്കൽ സെക്രട്ടറി വിനു ബാബു, ലോക്കൽ കമ്മിറ്റിയംഗം പി എ മജീദ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഇ എസ്‌ രഞ്‌ജിത്ത്, മേഖലാ പ്രസിഡന്റ്‌ മുബാറക്ക്, സെക്രട്ടറി പി എസ്‌ വിഷ്‌ണു, എസ്‌ അനീഷ്, സഞ്‌ജയ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top