25 September Friday

കോവിഡ് സ്ഥിരീകരിച്ച പ്രതിയെ ഹാജരാക്കി; മജിസ്‌‌ട്രേറ്റും ക്വാറന്റൈനില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
മാവേലിക്കര
കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയെ മാവേലിക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കി. പ്രതിക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനാൽ  മജിസ്‌ട്രേറ്റ് ആരോഗ്യനിർദേശ പ്രകാരം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണു പ്രതികളെ റിമാൻഡ് ചെയ്തതെങ്കിലും പിടിച്ചെടുത്ത കഞ്ചാവിന്റെ സാംപിൾ ശേഖരിക്കുന്നതിനാണ് പ്രതിയെ മജിസ്‌ട്രേറ്റിന്റെ ചേംബറിൽ കൊണ്ടുവന്നത്. 
മാവേലിക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌- രണ്ട്‌‌ കോടതിയിലെ സിറ്റിങുകൾ 14 ദിവസത്തേക്ക് ഉണ്ടായിരിക്കുന്നതല്ല. പ്രതിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലായ മാവേലിക്കര സി ഐ അടക്കം 12 പൊലീസുകാർ ക്വാറന്റൈനിലായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top