07 August Friday
കോവിഡ്‌ മാനദണ്ഡലംഘനം

പ്രതിപക്ഷനേതാവിന്റെ ഓഫീസിലേക്ക്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്‌ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാര്‍‍ച്ച്

ഹരിപ്പാട്
കോവിഡ് മാനണ്ഡം ലംഘിച്ച്‌ സമരാഹ്വാനം നടത്തുന്നതിൽ പ്രതിഷേധിച്ച്‌   പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്‌ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് ‌നടത്തി.
ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി നേത‌ൃത്വത്തിൽ നടത്തിയ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. 
 അഡ്വ. എം എം അനസലി, എസ് സുരേഷ്‌കുമാർ, ജി ബെന്നികുമാർ, സിനുകുമാർ, അഡ്വ. രാജേഷ് എന്നിവർ നേത‌ൃത്വം നൽകി. ഹരിപ്പാട് നഗരത്തിൽ കെഎസ്ആർടിസി ജങ്‌ഷൻ, എഴിക്കകത്ത് ജങ്‌ഷൻ,  ടൗൺഹാൾ ജങ്‌ഷൻ, കച്ചേരി ജങ്‌ഷൻ എന്നിവിടങ്ങളിലും വിവിധ മേഖലാ കമ്മിറ്റികളുടെ നേത‌ൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top