11 August Tuesday
ഭിന്നശേഷിക്കാരന്റെ മുച്ചക്രവാഹനം കത്തിച്ചു

മനുഷ്യത്വം മരവിച്ചോ

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

മുച്ചക്രവാഹനം രാത്രിയുടെ മറവിൽ സമൂഹവിരുദ്ധർ കത്തിച്ചപ്പോൾ

അരീപ്പറമ്പ് 
കാലിന്‌ സ്വാധീനക്കുറവുള്ളയാളുടെ മുച്ചക്രവാഹനം സമൂഹവിരുദ്ധർ കത്തിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 14–-ാം വാർഡിൽ കൊച്ചുപറമ്പിൽ വീട്ടിൽ കെ ഡി പൊന്നപ്പന്റെ സ്‌കൂട്ടറാണ്‌ കത്തിച്ചത്‌. വൈദ്യുതിബന്ധം വിച്ഛേദിച്ചതിന്‌ പിന്നാലെ മോട്ടോറിന്റെ പൈപ്പും മറ്റ്‌ ഉപകരണങ്ങളും തകർത്തിട്ടുണ്ട്‌. കഴിഞ്ഞദിവസം രാത്രി 12.30 ഓടെയാണ് ഇയാളുടെ വീട്ടിൽ അക്രമം നടത്തിയത്‌. പൊന്നപ്പന്‌ ജില്ലാപഞ്ചായത്ത് നൽകിയതാണ്‌  സ്‌കൂട്ടർ. സ്വകാര്യവ്യക്തിയുടെ കയർ ഫാക്‌ടറിയിൽ തടുക്ക് തയ്യൽ ജോലിക്കാരനായ പൊന്നപ്പന്റെ സഞ്ചാരമാർഗമാണ്‌ ഇല്ലാതായി.  
 സിപിഐ എം ലോക്കൽ കമ്മിറ്റിയംഗവുമാണ്‌ പൊന്നപ്പൻ. ഏരിയ സെക്രട്ടറി എസ് രാധാക‌ൃഷ്‌ണൻ, ലോക്കൽ സെക്രട്ടറി വി വിനോദ് തുടങ്ങിയവർ വീട് സന്ദർശിച്ചു. അർത്തുങ്കൽ പൊലീസ് കേസെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top