05 August Wednesday
മഹേശന്റെ മരണം

അന്വേഷണത്തിന്‌ പ്രത്യേകസംഘം

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020
തിരുവനന്തപുരം
എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണം ദക്ഷിണമേഖല റേഞ്ച്‌ ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കും. ഹർഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല നൽകി സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌‌നാഥ്‌ ബെഹ്റ ഉത്തരവായി. സംഘാംഗങ്ങളെ ഉടൻ തീരുമാനിക്കും. പ്രത്യേക അന്വേഷണസംഘം വേണമെന്ന്‌ മുഖ്യമന്ത്രി  പിണറായി വിജയനോട്‌ മഹേശന്റെ കുടുംബം അഭ്യർഥിച്ചിരുന്നു. പുതിയ സംഘം കേസ് ആദ്യംമുതൽ അന്വേഷിക്കും.  
കഴിഞ്ഞമാസം 24ന‌ാണ്‌ മഹേശനെ കണിച്ചുകുളങ്ങരയിലെ യൂണിയൻ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത‌്.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top