24 July Saturday

ഒറ്റമശേരിയിൽ 
പാറയിറക്കിത്തുടങ്ങി

സ്വന്തം ലേഖകൻUpdated: Saturday Jun 12, 2021

താൽക്കാലിക കടൽഭിത്തി നിർമാണത്തിന് തുടക്കമായപ്പോൾ

ചേർത്തല

കടലാക്രമണത്തിൽനിന്ന്‌ ഒറ്റമശേരി തീരത്തെ സംരക്ഷിക്കാനുള്ള നടപടികൾക്ക്‌ തുടക്കം. അടിയന്തര കടൽഭിത്തി നിർമിക്കുന്നതി‌ന്‌ പാറയിറക്കൽ തുടങ്ങി.34 ലക്ഷം രൂപ ചെലവിലാണ്‌ താൽക്കാലിക കടൽഭിത്തി നിർമിക്കുക. തകർച്ചാഭീഷണി നേരിടുന്ന വീടുകൾ സംരക്ഷിക്കലിനാണ്‌ ആദ്യപരിഗണന . താൽക്കാലിക ഭിത്തി പൂർത്തിയാകുന്നതോടെ തീരവാസികളുടെ ആശങ്ക ലഘൂകരിക്കാനാകും. സർക്കാർ നിശ്ചയിച്ച പാറവില കുറവായതിനാൽ കരാറുകാർ ജോലി ഏറ്റെടുക്കാൻ തയ്യാറായില്ലങ്കിലും ജനപ്രതിനിധികളും ആലപ്പുഴ രൂപത ബിഷപ്പും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാക്കളും നടത്തിയ ചർച്ചയിൽ പണിയേറ്റടുക്കാൻ മുവാറ്റുപുഴയിലെ കമ്പനി സന്നദ്ധരാകുകയായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, ഐഎൽസിസി ചെയർമാൻ സുനിൽ ജേക്കബ്‌ എന്നിവരും ഇടപെട്ടു.  ശാസ്‌ത്രീയ പഠനത്തിനുശേഷമാകും സ്ഥിരം ഭിത്തിക്ക്‌ പദ്ധതി നടപ്പാക്കുക. അറ്റകുറ്റപ്പണി നടത്തേണ്ട കടൽഭിത്തിയുടെയും കാന പൂർത്തീകരണത്തിനും നടപടി ആരംഭിച്ചിട്ടുണ്ട്‌. നേരത്തെ തീരം സന്ദർശിച്ച  മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്‌ എന്നിവർ നടപടി ഉറപ്പ്‌ നൽകിയിരുന്നു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top