27 June Thursday

ആറാട്ടുപുഴയിൽ കടലാക്രമണം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
കാർത്തികപ്പള്ളി
ആറാട്ടുപുഴയിൽ രൂക്ഷമായ കടലാക്രമണത്തിൽ വീട് തകർന്നു. ആറാട്ടുപുഴ 17–-ാം വാർഡ് ഒസന്റെ കിഴക്കതിൽ ഷറഫുദീന്റെ വീടാണ് തകർന്നത്. 15–-ാം വാർഡ് തുണ്ടത്തിൽ പടീറ്റതിൽ അബ്‌ദുൾ റഷീദിന്റെ വീട്ടിലെ മതിൽ തകർന്നു. 
വീടിന്റെ ജനൽ ചില്ലുകൾ  തകർത്ത‌് വെള്ളം അകത്തു കയറി. ആറാട്ടുപുഴ ബസ് സ‌്റ്റാൻഡിന് തെക്കുവശം ശക്തമായ തിരകൾ റോഡിലേക്ക് പതിച്ചു. 
റോഡ് കോൺക്രീറ്റ് ചെയ‌്തതിനാൽ ഗതാഗതതടസ്സമില്ല.  വലിയഴീക്കൽ ഭാഗത്തും കടലേറ്റം ശക്തമാണ‌്. പലരുടെയും പുരയിടങ്ങളിൽ വെള്ളം കയറി.
പ്രധാന വാർത്തകൾ
 Top