18 June Tuesday
കൂടുതൽ മഴ മങ്കൊമ്പിൽ

കനത്ത മഴ തുടരുന്നു; 13 വീടുകൾ ഭാഗികമായി തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
ആലപ്പുഴ
ജില്ലയിൽ കനത്ത മഴ തുടരുന്നു. 13 വീടുകൾ ഭാഗികമായി തകർന്നു. മറ്റ‌് നാശനഷ‌്ടങ്ങൾ ഇതുവരെയും റിപ്പോർട്ട‌് ചെയ‌്തിട്ടില്ല. അതേസമയം, കടലേറ്റം ശക്തമായി തുടരുകയാണ‌്. ജില്ലയിൽ  മങ്കൊമ്പിലാണ‌് കൂടുതൽ മഴ ലഭിച്ചത‌്. 
ചൊവ്വാഴ‌്ച ഉച്ചകഴിഞ്ഞാണ‌് മഴ ശക്തമായത‌്. പലയിടങ്ങളിലും മരം കടപുഴകി വീണു. അമ്പലപ്പുഴ താലൂക്കിൽ ആറും കുട്ടനാട‌്, ചേർത്തല, കാർത്തികപ്പള്ളി എന്നിവിടങ്ങളിൽ രണ്ടുവീതവും മാവേലിക്കര താലൂക്കിൽ ഒരു വീടുമാണ‌് ഭാഗികമായി തകർന്നത‌്   
 കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക‌് പ്രകാരം കൂടുതൽ മഴ പെയ‌്തത‌്  മങ്കൊമ്പിൽ –- 31 മി. മീറ്റർ. ആലപ്പുഴ–- 27.8,  ചേർത്തല– 27,  ഹരിപ്പാട‌്–- 26.8, ചെങ്ങന്നൂർ–- 20, കായംകുളം അഗ്രി. –- 17.7, മാവേലിക്കര–- 17.4 , കായംകുളം–-13.2 മി. മീറ്റർ എന്നിങ്ങനെയാണ‌് ചൊവ്വാഴ‌്ച പകൽ ലഭിച്ച മഴയുടെ കണക്ക‌്. ബുധനാഴ‌്ചയും കനത്ത മഴയ‌്ക്ക‌് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
പ്രധാന വാർത്തകൾ
 Top