22 October Tuesday
ഐ ആം ഫോർ ആലപ്പി

രാമോജി ഫിലിം സിറ്റിയുടെ 120 വീടുകൾ ജൂലൈയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
ആലപ്പുഴ
പ്രളയത്തിൽ വീട് തകർന്നവർക്ക് ‘ഐ ആം ഫോർ ആലപ്പി’യുടെ നേത‌ൃത്വത്തിൽ ഹൈദരാബാദ് രാമോജി ഫിലിം സിറ്റി നിർമിക്കുന്ന 120 വീടുകൾ ജൂലൈയിൽ പൂർത്തിയാകും. കുടുംബശ്രീക്കാണ‌് വീടുകളുടെ നിർമാണച്ചുമതല. 
 ബാലചന്ദ്ര സുങ്കുവിന്റെ അഭയ ഫൗണ്ടേഷൻ സഹായത്തോടെ കുട്ടനാട്ടിൽ നിർമിച്ചുനൽകുന്ന നാലാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം സബ്കലക‌്ടർ വി ആർ ക‌ൃഷ‌്ണതേജ നിർവഹിച്ചു. നെഹ്‌റുട്രോഫി വാർഡിലെ പനക്കൻച്ചിറ ലതാ സണ്ണിക്കാണ് വീട‌് നൽകിയത‌്.  പ്രളയത്തിൽ ലത സണ്ണിയുടെ വീട് പൂർണമായി തകർന്നു. പ്രളയത്തെ അതിജീവിക്കാൻ അനുയോജ്യമായ രീതിയിലാണ് വീട് നിർമിച്ചത്.  നിർമാണസാമഗ്രികൾ ബോട്ടിലാണ‌് എത്തിച്ചത‌്. ആറരലക്ഷം രൂപയാണ് നിർമാണച്ചെലവ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top