24 August Saturday

വടക്കേക്കുറ്റ് ക്ഷേത്രം ഉത്സവം 15ന‌് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019
തുറവൂർ
വളമംഗലം തെക്ക് വടേക്കുറ്റ് ഭഗവതി (മാളികപ്പുറത്തമ്മ )ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മയുടെ നടതുറപ്പും ത‌ൃക്കൊടിയേറ്റ് മഹോത്സവവും 15ന് തുടങ്ങും. 15ന് രാവിലെ 6.30ന‌് നടതുറപ്പ്, രാത്രി ഏഴിന‌്  ത‌ൃക്കൊടിയേറ്റ് എന്നിവ നടക്കും. അന്നദാനത്തിന‌ുശേഷം  രാത്രി എട്ടിന‌് തുറവൂർ ചന്ദ്രബാബു അവതരിപ്പിക്കുന്ന്  ‘ഓൾഡ് ഈസ് ഗോൾഡ്’ ഗാനമേള.  16ന് രാത്രി ഏഴിന് സർപ്പംപാട്ട‌്. 17ന് രാവിലെ ഒമ്പതിന് കാവടിവരവ്. 18ന് വൈകിട്ട് അഞ്ചിന‌് തേങ്ങയേറ്, ഏഴ‌ുമുതൽ ശാസ‌്താംപാട്ട‌്. 19ന് പള്ളിവേട്ട മഹോത്സവം. 20ന് മഹോത്സവം രാവിലെ ഒമ്പതിന് കാഴ‌്ച ശ്രീബലി, പകൽ മൂന്നിന‌് പഴമ്പഴള്ളിക്കാവ് ജങ‌്ഷനിൽനിന്ന‌് പകൽപ്പൂരം വരവ്, തുടർന്ന് പെരുവനം അനിൽകുമാറിന്റെ നേത‌ൃത്വത്തിൽ പാണ്ടിമേളം, രാത്രി 9.30ന് കെപിഎസിയുടെ നാടകം ‘മുടിയനായ പുത്രൻ’. 21 ന് ആറാട്ടുമഹോത്സവം, ഉച്ചയ‌്ക്ക‌് 12ന് പുരയിടി, ഒന്നിന് ആറാട്ടുസദ്യ, വൈകിട്ട‌് നാലിന‌്  ആറാട്ട‌്,  തുടർന്ന‌് ആറാട്ട‌ുത്സവം, രാത്രി എട്ടിന് കോട്ടയം മെഗാ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള, രാത്രി 12ന് കുരുതി.
പ്രധാന വാർത്തകൾ
 Top