03 March Wednesday

ആശ്വസിക്കാം;
 കുറയുകയാണ്

സ്വന്തംലേഖകൻUpdated: Tuesday Jan 12, 2021
 
ആലപ്പുഴ 
ജില്ലയിൽ കോവിഡ് പ്രതിദിന രോ​ഗികളുടെ എണ്ണം ഇരുന്നൂറിൽ താഴെ. തിങ്കളാഴ്‌ച 186 പേർക്ക് മാത്രമാണ് രോ​ഗം സ്ഥിരീകരിച്ചത്. ഞായർ–-265, ശനി–-318, വെള്ളി–-341 എന്നിങ്ങനെയായിരുന്നു കോവിഡ് ബാധിച്ചത്. തിങ്കളാഴ്‌ചത്തെ രോ​ഗികളിൽ 178 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം പിടിപെട്ടത്. ആകെ രോ​ഗികളുടെ 95 ശതമാനം. ഒരാൾ ഇതര സംസ്ഥാനത്തുനിന്നും എത്തിയതാണ്. ഏഴുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോ​ഗികളുടെ ഇരട്ടിയിലേറെ രോ​ഗമുക്തരുണ്ട്. 441 പേരുടെ പരിശോധനാഫലമാണ് നെ​ഗറ്റീവായത്. 
 സമ്പർക്കത്തിലൂടെ രോ​​ഗികളായവരിൽ ആലപ്പുഴ സ്വദേശികളാണ് കൂടുതൽ–- 29 പേർ. വെളിയനാട് –-16, മുതുകുളം –-ഒമ്പത്, ചെങ്ങന്നൂർ, മുളക്കുഴ, തണ്ണീർമുക്കം –-ഏഴുവീതവുമാണ് സമ്പർക്ക രോ​ഗികൾ. 
 ജില്ലയിലെ ആകെ രോഗികൾ 60,516 ആയി. സമ്പർക്കത്തിലൂടെ ആകെ 56,358 പേർക്കും കോവിഡ് ബാധിച്ചു. ആകെ 56,578 പേർ രോഗമുക്തരായി. 4393 പേർ ചികിത്സയിലുണ്ട്.  
 തിരുവൻവണ്ടൂർ മൂന്നാം വാർഡിൽ തോട്ടടി നന്നാട് റോഡിന് വലതുഭാഗം കണ്ടെയ്ൻമെന്റ് സോണാക്കി. പുലിയൂർ 11, കായംകുളം നഗരസഭ–-18, 41  പ്രദേശങ്ങൾ ഒഴിവാക്കി. ജില്ലയിൽ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 24 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. 21`പേരെ അറസ്‌റ്റ്‌ ചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top