27 September Sunday

ബിജെപി പൊതുയോഗം വ്യാപാരികൾ ബഹിഷ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020

ബിജെപി പൊതുയോഗ സമയത്ത്‌ വളഞ്ഞവഴിയിലെ വ്യാപാരികൾ കട അടച്ചിട്ടപ്പോൾ

അമ്പലപ്പുഴ
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ ബിജെപി നടത്തിയ ജനജാഗ്രതാ സദസ്‌ വ്യാപാരികളും നാട്ടുകാരും ബഹിഷ്‌കരിച്ചു. ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയാണ്‌ വളഞ്ഞ വഴിയിൽ സദസ്‌ നടത്തിയത്‌. നൂറോളം വ്യാപാരികൾ കടകളടച്ചാണ്‌ പരിപാടി ബഹിഷ്‌കരിച്ചത്‌.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശാണ് ഉദ്ഘാടനം ചെയ്യാനെത്തിയത്. വൈകിട്ട് ആറോടെയാണ് ഉദ്‌ഘാടകൻ എത്തിയത്‌. നാലോടെതന്നെ വ്യാപാരികൾ കടയടച്ചു. മറ്റ്‌ മണ്ഡലങ്ങളിൽനിന്ന് പ്രവർത്തകരെ എത്തിച്ചാണ് പരിപാടി നടത്തിയത്. പരിപാടി സമാപിച്ച ശേഷമാണ്‌ വ്യാപാരികളെത്തി കട തുറന്നത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top