നഗരസഭ കേരളോത്സവം സമാപിച്ചു
ആലപ്പുഴ
ആലപ്പുഴ നഗരസഭ കേരളോത്സവം സമാപിച്ചു. സമാപനസമ്മേളനവും സമ്മാനദാനവും എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി.
വൈസ്ചെയര്‍മാന്‍ പി എസ് എം ഹുസൈന്‍, സ്ഥിരംസമിതി അധ്യക്ഷരായ എം ആര്‍ പ്രേം, എ എസ് കവിത, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി സൗമ്യരാജ്, കക്ഷിനേതാക്കളായ ഡി പി മധു, പി രതീഷ്, സലിംമുല്ലാത്ത്, യുവജനക്ഷേമ ബോര്‍ഡ് നഗരസഭ കോ–-ഓര്‍ഡിനേറ്റര്‍ ജാക്‌സണ്‍ പീറ്റര്‍, നഗരസഭ ഹെല്‍ത്ത് ഉദ്യോഗസ്ഥരായ സുമേഷ് പവിത്രന്‍, സാലിന്‍ ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടകസമിതി ചെയര്‍പേഴ്സണ്‍ ആര്‍ വിനിത സ്വാഗതവും കൗണ്‍സിലര്‍ ബി നസീര്‍ നന്ദിയും പറഞ്ഞു.
0 comments