ലഹരിവിരുദ്ധ സംവാദസദസ്
![Deshabhimani - ദേശാഭിമാനി ദിനപ്പത്രം](/images/placeholder-md.png)
അമ്പലപ്പുഴ
അറവുകാട് ഹയർസെക്കൻഡറി സ്‌കൂൾ ലഹരിവിരുദ്ധ ക്ലബ് പ്രാദേശിക സംവാദസദസ് സംഘടിപ്പിച്ചു. ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദം പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ് ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് പി ടി മധു അധ്യക്ഷനായി. പ്രഥമാധ്യാപിക പി കെ സജീന, അസി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ മനോജ് കൃഷ്‌ണേശ്വരി, പഞ്ചായത്തംഗങ്ങളായ നസീർ, റാണി ഹരിദാസ്, സ്റ്റാഫ് സെക്രട്ടറി പി ടി സിന്ധു, ക്ലബ് കൺവീനർ പി കെ ഉമാനാഥൻ എന്നിവർ സംസാരിച്ചു.
Related News
![ad](/images/temp/thumbnailSquare.png)
0 comments