28 November Sunday

വലിയഴീക്കൽ പാലം ഈവർഷം തുറക്കും: മന്ത്രി റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

മന്ത്രി മുഹമ്മദ് റിയാസ് വലിയഴീക്കൽ പാലം സന്ദർശിക്കുന്നു

വലിയഴീക്കൽ/ആറാട്ടുപുഴ
വലിയഴീക്കൽ പാലം ഉദ്ഘാടനം ഈവർഷം തന്നെ ഉണ്ടാകുമെന്ന്‌  മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന വലിയഴീക്കൽ പാലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 
കഴിഞ്ഞ നാലുമാസത്തിനിടയിൽ രണ്ട് തവണ ജനപ്രതിനിധികൾ ഉൾപ്പെടുന്ന യോഗത്തിൽ പങ്കെടുത്തു പ്രവർത്തനം വിലയിരുത്തി. ഹരിപ്പാട്, കരുനാഗപ്പള്ളി എംഎൽഎമാരും ആലപ്പുഴ എംപിയും ഉൾപ്പെടെ പങ്കെടുത്തിരുന്നു. മഴയും കോവിഡും തടസ്സങ്ങൾ ഉണ്ടാക്കിയെങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ കഴിഞ്ഞു. 
ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് പാലം പണി പുരോഗമിക്കുന്നത്–- മന്ത്രി പറഞ്ഞു.  എ എം ആരിഫ്  എംപി , എംഎൽഎമാരായ രമേശ് ചെന്നിത്തല, സി ആർ മഹേഷ്, ടൂറിസം ഡയറക്ടർ വി ആർ കൃഷ്ണതേജ, ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബു, അംഗം ജോൺ തോമസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top