Deshabhimani

5 മാസം, വീണ്ടും 
അരുംകൊല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 02:07 AM | 0 min read

സ്വന്തം ലേഖകൻ
മാരാരിക്കുളം
ആളെ കൊന്ന് വീടിന് പിന്നിൽ കുഴിച്ചുമൂടിയ സംഭവം അഞ്ച്‌ മാസത്തിനുള്ളിൽ ഇത്‌ രണ്ടാമത്തേത്‌. രണ്ട്‌ കൊലപാതകങ്ങളും മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ഏതാനും കിലോമീറ്ററുകൾക്കുളളിൽ. പൂങ്കാവ് പള്ളിക്ക് പടിഞ്ഞാറ് വടക്കുപറമ്പിൽ വീട്ടിൽ വി വി റോസമ്മ (61) യുടെ പഴകിയ മൃതദേഹം ഏപ്രിൽ 22നാണ്  പൊലീസ് കണ്ടെടുത്തത്. കാട്ടൂർ കോർത്തുശേരിയിൽ  ഒരു വീടിനോടു  ചേർന്ന കുഴിയിൽ നിന്ന്‌  കടവന്ത്ര സ്വദേശിനി സുഭദ്ര (73)യുടെ ഒരുമാസം പഴക്കമുള്ള മൃതദേഹം ചൊവ്വാഴ്ചയാണ് കണ്ടെടുത്തത്.
റോസമ്മയുടെ സഹോദരൻ ബെന്നി (ബനവന്തൻ 63) ആയിരുന്നു പ്രതി. ബെന്നിയുടെ വീടിനു പിന്നിൽ നിന്നാണ്  റോസമ്മയുടെ മൃതദേഹം കണ്ടെടുത്തത്. വീടുകളിൽ ജോലി ചെയ്താണ് റോസമ്മ കഴിഞ്ഞിരുന്നത്. ഇവർ ജോലി ചെയ്യുന്ന ആര്യാട്ടെ വീട്ടിലെ ഗൃഹനാഥ പലതവണ ഇവരെ മൊബൈലിൽ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് അന്വേഷണം തുടങ്ങിയത്‌.  ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബെന്നി  കുറ്റസമ്മതം നടത്തുകയായിരുന്നു. 
  റോസമ്മയുടെ പുനർവിവാഹം മെയ് ആദ്യം നടത്താൻ തീരുമാനിച്ചിരുന്നു. റോസമ്മയെ കാണാതായ ദിവസം വീട്ടിൽ  ബെന്നിയുമായി സ്വർണത്തിന്റെ പേരിൽ വഴക്കിട്ടിരുന്നു. റോസമ്മയെ കൊന്നു കുഴിച്ചുമൂടിയ സ്ഥലത്തിന്‌  സമീപത്ത്നിന്ന്‌ അടുത്ത ദിവസം  ഏഴ് പവൻ   സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. 
 


deshabhimani section

Related News

View More
0 comments
Sort by

Home