17 September Tuesday

ബിഎസ്‌എൻഎൽ തൊഴിലാളികൾ പട്ടിണികിടന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

ബിഎസ്‌എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ(സിഐടിയു) പട്ടിണിസമരം സിപിഐ എം ജില്ലാസെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യുന്നു

 

ആലപ്പുഴ
ഏഴുമാസമായി ശമ്പളമില്ലാതായ ബിഎസ്‌എൻഎൽ കരാർ തൊഴിലാളികൾ ഉത്രാടനാളിൽ ഓഫീസിനുമുന്നിൽ പട്ടിണികിടന്ന്‌ പ്രതിഷേധിച്ചു. ഇരുപതും മുപ്പതും വർഷമായി ബിഎസ്‌എൻഎല്ലിനായി ജോലിചെയ്‌ത്‌ ഒടുവിൽ ശമ്പളമില്ലാതെ പട്ടിണിയിലായ കരാർ തൊഴിലാളികളാണ്‌ ബിഎസ്‌എൻഎൽ കാഷ്വൽ കോൺട്രാക്ട്‌ ലേബേഴ്‌സ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജനറൽ മാനേജരുടെ ഓഫീസിനുമുന്നിൽ പട്ടിണിസമരം നടത്തിയത്‌. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. ഒത്തുതീർത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. സിഐടിയു ആലപ്പുഴ നോർത്ത്‌ ഏരിയ പ്രസിഡന്റ്‌ വി എം  ഹരിഹരൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി പി ചിത്തരഞ്‌ജൻ, യൂണിയൻ ജില്ലാ സെക്രട്ടറി എൻ പി  അനിൽകുമാർ, എം എം ഷെറിഫ്‌ എന്നിവർ സംസാരിച്ചു. 
ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 129 ഹൗസ്‌കീപ്പർമാരും 205 വിദഗ്‌ധ തൊഴിലാളികളുമാണ്‌ ദുരിതത്തിലായത്‌. ഓണത്തിന് നൽകാറുള്ള അഡ്വാൻസ് പേയ്‌മെന്റ് പോലും നൽകിയിട്ടില്ല.
പ്രധാന വാർത്തകൾ
 Top