17 September Tuesday

കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

ഒഴുക്കിൽപ്പെട്ട്‌ കാണാതായ രാഹുലിനായി പൊലീസുകാരും ഫയർഫോഴ്‌സും തെരച്ചിൽ നടത്തുന്നു

 ഹരിപ്പാട് 

പുഴയിൽ കുളിക്കുന്നതിനിടെ പത്താംക്ലാസുകാരനെ ഒഴുക്കിൽപ്പെട്ട്‌ കാണാതായി. കരുവാറ്റ വടക്ക്  കോട്ടയ്‌ക്കകത്ത്‌ രാമചന്ദ്രൻനായരുടെ മകൻ രാഹുലി (നന്ദു–- -15) നെയാണ് കാണാതായത്. കരുവാറ്റ ലീഡിങ്‌ ചാനലിലെ കൊഞ്ചാപ്പീസ് കടവിൽ ചൊവ്വാഴ്‌ച പകൽ രണ്ടിനാണ്‌ സംഭവം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും രാത്രി ഒമ്പതുവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
 ഡൽഹിയിൽ കുടുംബസമേതം താമസിക്കുന്ന രാഹുലും മാതാപിതാക്കളും ഓണവുമായി ബന്ധപ്പെട്ട്  തിങ്കളാഴ്‌ചയാണ്  നാട്ടിലെത്തിയത്. നീന്തൽ വശമില്ലാതിരുന്ന രാഹുൽ ശക്തമായ അടിയൊഴുക്കിൽ പെട്ടപ്പോൾ കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. 
പ്രധാന വാർത്തകൾ
 Top