17 September Tuesday

ഗ്രാമവീഥികളിലും പൂക്കച്ചവടം തക‌ൃതി

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

അരീപ്പറമ്പിലെ പൂക്കച്ചവടം

 

 
ചേർത്തല
ഉത്രാടനാളിൽ ഗ്രാമീണ മേഖലയിലും പൂക്കച്ചവടം തക‌ൃതി. തമിഴ‌്നാട‌്, കർണാടക എന്നിവിടങ്ങളിൽനിത്തെത്തിച്ച പൂക്കളുമായി ചൊവ്വാഴ്‌ച രാവിലെ മുതൽ കച്ചവടക്കാർ സജീവം. ബന്ദി, അരളി, വാടാമല്ലി, ജമന്തി, താമര തുടങ്ങി 11 ഇനങ്ങൾ വിൽപ്പനയ്‌ക്കുണ്ട്‌. ഇവയെല്ലാമുള്ള കിറ്റിന്‌ 100 മുതലാണ്‌ വില. പ്ലാസ‌്റ്റിക്കിന‌് പകരം തുണിസഞ്ചിയിലാണ്‌ കച്ചവടം.
നാട്ടിൻപുറങ്ങളിൽ പൂവില്ലാതായതോടെ ഗ്രാമങ്ങളിലുള്ളവരും ഇറക്കുമതി പൂക്കളെ ആശ്രയിക്കാൻ തുടങ്ങി. നഗരങ്ങളിലുണ്ടായിരുന്ന ഇതരസംസ്ഥാന പൂക്കളുടെ വിൽപ്പന ഇതോടെ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. കൂടുതൽ കച്ചടക്കാർ ഇത്തവണ ഗ്രാമീണ മേഖലയിലേക്ക്‌ എത്തി. റോഡുവക്കിൽ കൂട്ടയിട്ടാണ‌് വിൽപ്പന. കച്ചവടകേന്ദ്രങ്ങളിലെല്ലാം വലിയ തിരക്ക്‌ അനുഭവപ്പെട്ടു. 
കഴിഞ്ഞവർഷത്തെ പ്രളയം പൂവിപണിയേയും ബാധിച്ചു. ഇത്തവണ നല്ല കച്ചവടം നടക്കുന്നതിന്റെ സന്തോഷത്തിലാണവർ. തമിഴ‌്നാട്ടിലും കർണാടകത്തിലും ഇത്തവണ പൂക്കൾ സമൃദ്ധമായി വിളഞ്ഞുവെന്ന‌് കച്ചവടക്കാർ പറഞ്ഞു.  
പ്രധാന വാർത്തകൾ
 Top