30 September Friday

മികവേറ്റാൻ തണ്ണീർമുക്കം എൽപി സ്‌കൂൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

തണ്ണീർമുക്കം പഞ്ചായത്ത് എൽപി സ്‌കൂളിൽ വിദ്യാഭ്യാസ ഗുണനിലവാര 
പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള സുരേഷ് ഉദ്ഘാടനംചെയ്യുന്നു

തണ്ണീർമുക്കം  
തണ്ണീർമുക്കം പഞ്ചായത്ത് എൽപി സ്‌കൂളിലെ വിദ്യാഭ്യാസ ഗുണനിലവാര പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള സുരേഷ് ഉദ്ഘാടനംചെയ്‌തു. വിദ്യാരംഗം കലാസാഹിത്യവേദി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി പണിക്കരും നാടൻപാട്ട്, ചിത്രരചന, കരാത്തെ, യോഗ ക്ലാസുകൾ കഞ്ഞിക്കുഴി റോട്ടറി ക്ലബ്‌ പ്രസിഡന്റ് ഡോ. യു സുരേഷ് കുമാറും ഉദ്ഘാടനംചെയ്‌തു. 
 പിടിഎ പ്രസിഡന്റ് എസ് സുമേഷ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ മിനി ലെനിൻ മുഖ്യപ്രഭാഷണം നടത്തി. സീന സുർജിത്ത്, വി ബൈജു മോൻ, ബിൻസി എന്നിവർ സംസാരിച്ചു. സൗമ്യ ഹരിഹരൻ, ടി എസ് ഫൈൻ, ശ്രീക്കുട്ടൻ, എം വിജയഘോഷ് എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്‌റ്റർ എസ് അജയഘോഷ് സ്വാഗതവും അധ്യാപിക നീതു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top