24 September Thursday
മൂന്നരക്കോടി കോവിഡ്‌ പ്രതിരോധത്തിന്‌

ജില്ലാപഞ്ചായത്ത് അരലക്ഷം ആന്റിജന്‍ കിറ്റ്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

ജില്ലാ പഞ്ചായത്തിന്റെ ആന്റിജൻ പരിശോധനാ കിറ്റുകൾ പ്രസിഡന്റ് ജി വേണുഗോപാല്‍ കലക്‌ടര്‍ എ അലക്‌സാണ്ടറിന് കൈമാറുന്നു

ആലപ്പുഴ
കോവി‍ഡ് വ്യാപനം നിയന്ത്രിക്കുന്നതിന്  ജില്ലാ പഞ്ചായത്ത്  50,000 ആന്റിജൻ പരിശോധനാ കിറ്റുകള്‍  നൽകി. പ്രസിഡന്റ് ജി വേണുഗോപാല്‍ കലക്‌ടര്‍ എ അലക്‌സാണ്ടറിന് കൈമാറി. നാടിന്റെ ആവശ്യത്തിന് പ്രഥമ പരിഗണന നല്‍കി 50,000 കിറ്റുകള്‍ വാങ്ങാനും 23 ഡിവിഷനുകളില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചതായി ജി വേണുഗോപാല്‍ പറഞ്ഞു. 
ആരോഗ്യപ്രവർത്തകർ സാമ്പിൾ ശേഖരിക്കുന്ന സമയത്ത് സുരക്ഷ ഒരുക്കുന്നതിനും രോഗഭീഷണി ഒഴിവാക്കുന്നതിനുമാണ്  കിയോസ്‌ക്കുകൾ.  മൂന്നരക്കോടി രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുന്നത്.  പഞ്ചായത്തിന്റെ പല പദ്ധതികളുടെയും ഫണ്ട് കുറവു വരുത്തിയും ചില പദ്ധതികൾ ഒഴിവാക്കിയുമാണ്  നടപടി. 
ജില്ലയില്‍ ചില ക്ലസ്‌റ്ററുകളില്‍ കൂടുതല്‍ പരിശോധനകള്‍ അത്യാവശ്യമാണെന്നും അതുവഴി കൂടുതല്‍ രോഗികളെ കണ്ടെത്തി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും കലക്‌ടർ പറഞ്ഞു.  ഡിഎംഒ എല്‍ അനിതകുമാരി, അഡ്വ. കെ ടി മാത്യു, സിന്ധു വിനു,  കെ ആർ ദേവദാസ്, തുടങ്ങിയവർ പങ്കെടുത്തു.  
ജില്ലാ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും മാർച്ചിൽ  ആരംഭിച്ച ഭക്ഷണ വിതരണം തുടരുകയാണ്.   കോവിഡിന്റെ തുടക്കത്തിൽ തന്നെ വിവിധ സ്ഥലങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. പഞ്ചായത്തുകളിലെ എല്ലാ ആശാവർക്കർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഫേസ്ഷീൽഡും സാനിറ്റൈസറും മാസ്‌ക്കും വിതരണം ചെയ്‌തു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top