20 May Monday

കൊട്ടിക്കലാശത്തിനിടെ ആക്രമം: ബിജെപിക്കാർ അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
അമ്പലപ്പുഴ
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകരെ കല്ലെറിയുകയും  പൊലീസിനെ അക്രമിക്കുകയും ചെയ‌്ത സംഭവത്തിൽ രണ്ട് ബിജെപിക്കാർ അറസ‌്റ്റിൽ. പുറക്കാട് പഞ്ചായത്ത് 18-- -ാം വാർഡ് പഴയപുറക്കാട് വീട്ടിൽ ഭവിൻകുമാർ (31), കരൂർ തെക്കേയറ്റത്ത് വീട്ടിൽ സന്തോഷ് (46) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ‌് അറസ‌്റ്റ‌്ചെയ‌്തത്. 
ഇവരുൾപ്പെടുന്ന ക്രിമിനൽസംഘം നടത്തിയ അക്രമത്തിൽ അഡീഷണൽ എസ്ഐ ജോണി, തമിഴ്നാട് പൊലീസ‌് ഉദ്യോഗസ്ഥൻ കാർത്തിക് എന്നിവർക്കും സ‌്ത്രീകളടക്കമുള്ള എൽഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. അമ്പലപ്പുഴ കോടതി പ്രതികളെ റിമാന്‍ഡ്ചെയ‌്തു.
പ്രധാന വാർത്തകൾ
 Top