26 May Sunday
മാറ്റം തൊട്ടറിഞ്ഞ‌് വോട്ടർമാർ

ഇതാ, ചെങ്ങന്നൂരിന‌് സ‌്റ്റേഡിയവും

ബി സുദീ‌പ‌്Updated: Thursday Apr 11, 2019
ചെങ്ങന്നൂർ
പെരുങ്കുളം പാടത്ത്  അന്താരാഷ‌്ട്ര നിലവാരത്തിലുള്ള സ‌്റ്റേഡിയത്തിന്റെ  നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ചതോടെ ചെങ്ങന്നൂരുകാരുടെ നാലു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന‌് വിരാമം. ആറിലേറെ നിർമാണ ഉദ്ഘാടന മാമാങ്കങ്ങളിൽ മാത്രം ഒതുങ്ങിയ നഗരസഭാ സ‌്റ്റേഡിയമാണ് യാഥാർഥ്യമാകുന്നത്. ഗവ.ബോയ്സ് ഹൈസ‌്കൂൾ ഗ്രൗണ്ടിൽ 1995ൽ ഐഎച്ച്ആർഡി എൻജിനിയറിങ‌് കോളേജ് സ്ഥാപിച്ചതോടെ കളിക്കളം ഇല്ലാതായി. ജനപ്രതിനിധികൾക്ക്   നിവേദനങ്ങളും സമരങ്ങൾ നടത്തിയിട്ടും ഫലം കണ്ടില്ല. കഴിഞ്ഞ രണ്ട‌് തെരഞ്ഞെടുപ്പുകളിലും കൊടിക്കുന്നിൽ സുരേഷിന്റെ വാഗ്ദാനമായിരുന്നു സ‌്റ്റേഡിയം നിർമാണം. എന്നാൽ എംപി ഓഫീസിനു സമീപം സ‌്റ്റേഡിയത്തിന്റെ സ്ഥലത്ത് തിരിഞ്ഞു നോക്കാൻ പോലും അദ്ദേഹം ശ്രമിച്ചില്ല. കായിക പുരോഗതിക്കായി നിരവധി കേന്ദ്രാവിഷ‌്കൃത പദ്ധതികൾ നിലവിലുള്ളപ്പോഴാണ‌് കായികപ്രേമികളെയും നിരാശപ്പെടുത്തിയത‌്.
നാഷണൽ ഗെയിംസിന്റെ ഭാഗമായി 2014ൽ സ‌്റ്റേഡിയം നിർമാണം ആരംഭിച്ചെങ്കിലും മൾട്ടി പർപ്പസ് കോർട്ട് എന്ന പേരിൽ പെരുങ്കുളം പാടത്തിനു നടുവിൽ ഒരു കോൺ            ക്രീറ്റ് തറയിൽ കളിസ്ഥലം ഒതുങ്ങി. 
 എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ കെ കെ രാമചന്ദ്രൻനായർ എംഎൽഎയും അന്നത്തെ സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാനും മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സ‌്റ്റേഡിയം നിർമിക്കാൻ സർക്കാർ തീരുമാനമായത്. ഇതിനായി 2016-–17 വർഷത്തെ ബജറ്റിൽ 42 കോടി രൂപ  വകയിരുത്തി. കിറ്റ്കോയുടെ മേൽനോട്ടത്തിൽ തൊടുപുഴ ആസ്ഥാനമായ മഠത്തിൽ എന്റർപ്രൈസസ് ആണ് നിർമാണം ഏറ്റെടുത്തത‌്.   20 ഏക്കർ ഭൂമിയിൽ 49 കോടി രൂപ ചെലവഴിച്ചാണ് സ‌്റ്റേഡിയത്തിന്റെ നിർമാണം.
15,000 കാണികൾക്ക് ഇരിക്കാവുന്ന ഗാലറിയോടു കൂടിയ സ‌്റ്റേഡിയത്തിൽ എട്ട‌് ലൈൻ സിന്തറ്റിക്ക് ട്രാക്ക്, ഫുട്ബോൾ ടർഫ്, ലോങ‌്ജമ്പ‌്, ട്രിപ്പിൾ ജമ്പ‌് പിറ്റുകൾ, 50 x 30 മീറ്റർ വരുന്ന മേപ്പിൾ വുഡ് പാകിയ ഇൻഡോർ കളിക്കളം, ഹോക്കി കോർട്ട്, അന്താരാഷ‌്ട്ര നിലവാരമുള്ള സ്വിമ്മിങ‌് പൂൾ, ഔട്ട്ഡോർ കോർട്ട്, ജിംനേഷ്യം, കളിക്കാർക്കുള്ള മുറികൾ, ഗസ‌്റ്റ‌് റൂമുകൾ, ഹോസ‌്റ്റലുകൾ, തീയറ്ററുകൾ എന്നിവ ഉണ്ടാകും.  ഗാലറിക്കു താഴെ കടമുറികളും നിർമിക്കും. സ‌്റ്റേഡിയത്തിന്റെ ലെവൽസ് നിർണയിക്കുന്ന നടപടികൾ പൂർത്തീകരിച്ച്‌ പൈ ലിങ‌് ജോലികളും ആരംഭിച്ചു. മൂന്നുവർഷമാണ‌് നിർമാണ കാലാവധി.
 
പ്രധാന വാർത്തകൾ
 Top