24 August Saturday

തകഴി സാഹിത്യോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
അമ്പലപ്പുഴ
ഒരാഴ‌്ച നീളുന്ന തകഴി സാഹിത്യോത്സവത്തിന് ശങ്കരമംഗലത്ത് തുടക്കമായി.  തകഴിയുടെയും പത്നി കാത്തയുടെയും സ‌്മൃതികുടീരത്തിൽ സ‌്മാരക സമിതി വൈസ് ചെയർമാൻ പ്രൊഫ. എൻ ഗോപിനാഥപിള്ള, സെക്രട്ടറി കെ ബി അജയകുമാർ, തകഴി പഞ്ചായത്ത് പ്രസിഡന്റ‌് അംബിക ഷിബു, സമിതിയംഗങ്ങളായ എം ശ്രീകുമാരൻ തമ്പി, എസ് അജയകുമാർ, തകഴിയുടെ മക്കളായ കനകമ്മ, ജാനമ്മ എന്നിവർ പുഷ‌്പാർച്ചന നടത്തി. 
കുടുംബശ്രീ ബാലസഭ, തകഴി പഞ്ചായത്ത് സിഡിഎസ്, തകഴി സ‌്മാരകം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 
എട്ടു ദിവസം നീളുന്ന കുട്ടികളുടെ നാടകക്കളരിയാരംഭിച്ചു. 
 സാഹിത്യോത്സവം നാടൻകലാ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ ഉദ്ഘാടനം ചെയ‌്തു. പ്രൊഫ. എൻ ഗോപിനാഥപിള്ള അധ്യക്ഷനായി. ഡോ. പി വേണുഗോപാലൻ അനുസ‌്മരണ പ്രഭാഷണം നടത്തി. സ‌്മാരക സമിതി സെക്രട്ടറി കെ ബി അജയകുമാർ, കൃഷ‌്ണപുരം കൊട്ടാരം ചാർജ് ഓഫീസർ കെ ഹരികുമാർ, നാടകക്കളരി ഡയറക്ടർ ജോബ് മഠത്തിൽ എന്നിവർ സംസാരിച്ചു. തുടർന്ന് തകഴി കുടുംബശ്രീ സിഡിഎസ് അവതരിപ്പിച്ച വിവിധ കലാപരിപാടികളും നൃത്തസന്ധ്യയും അരങ്ങേറി.
പ്രധാന വാർത്തകൾ
 Top