23 January Wednesday

കീടനാശിനി തൊടാതെ ജോസഫിന്റെ നെൽപ്പാടം

വി കെ വേണുഗോപാൽUpdated: Friday Jan 11, 2019

ജോസഫ് തോമസ് തന്റെ പാടശേഖരത്ത്

 മാങ്കൊമ്പ്
നാല‌് പതിറ്റാണ്ടിലേറെയായി വിഷം തളിക്കാതെ ക‌ൃഷിചെയ്യുന്ന ജോസഫ് തോമസിന‌് ലഭിക്കുന്നത് മികച്ച വിളവ്. 46 വർഷമായി തന്റെ 15 ഏക്കർ നെൽപ്പാടത്ത് ഒരുതുള്ളി കീടനാശിനിപോലും തളിക്കാതെ മറ്റ് കർഷകർക്ക് മാത‌ൃകയാകുകയാണ് കാവാലം കടൂത്തറ വീട്ടിൽ എഴുപത്തിമൂന്നുകാരനായ ജോസഫ് തോമസ്. എന്തുകൊണ്ടാണ് വിഷം തളിക്കാതെ ക‌ൃഷിചെയ്യാൻ കാരണമെന്ന് ചോദിച്ചാൽ ഈ കർഷകന്റെ 1969 മുതലുള്ള കഥ പറയും. അന്ന‌് രണ്ടര ഏക്കർ പാടശേഖരം ചാലേ കുടുംബത്തിൽനിന്ന‌് വാങ്ങി ക‌ൃഷി ആരംഭിച്ചതാണ് ജോസഫ്. ആദ്യത്തെ രണ്ടുമൂന്ന് വർഷം കിടനാശിനി പ്രയോഗിച്ച‌് ക‌ൃഷിചെയ‌്തു. എന്നാൽ അടുത്ത തവണ ക‌ൃഷിചെയ്‌തപ്പോൾ നെല്ലിന് മുഞ്ഞ ബാധയുണ്ടായി. ഇത് മാറ്റാനായി  ജോസഫ‌് പള്ളിയിൽനിന്ന‌് വികാരിയെ കൊണ്ടുവന്നു. പാടശേഖരത്ത് എത്തിയ വികാരി താനുണ്ടാക്കുന്നത‌് മനുഷ്യൻ ഭക്ഷിക്കേണ്ടതാണെന്നും കീടനാശിനി ഉപദ്രവകാരിയാണെന്നും ഉപദേശിച്ചു. ഈ വാക്കുകൾ ജോസഫിനെ സ്വാധീനിച്ചു. ജപ്പാനിലെ ഫുക്കുഓക്ക എന്ന കർഷകന്റെ പുസ‌്തകവുംകൂടി വായിച്ചപ്പോൾ കീടനാശിനികൾ മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യത്തിന‌് നല്ലതല്ലെന്ന‌് മനസിലാക്കി. കളയെ കളയ‌്ക്ക് വിടുക, കീടങ്ങളെ അതിന്റെ വഴിക്ക‌്‌വിടുക എന്ന ഫുക്കുഓക്കയുടെ  പാതയിൽ ജോസഫും നടന്നുതുടങ്ങി. പീന്നീടിതുവരെ കീടനാശിനി ഉപയോഗിച്ചില്ല. പക്ഷേ 46 വർഷം പിന്നിടുമ്പോഴും ജോസഫിന‌് ക‌ൃഷിയിൽനിന്ന‌് ലാഭം മാത്രമേയുള്ളൂ.  പുഞ്ചക‌ൃഷിക്ക‌് തുലാമാസത്തിലെ ഞാറ്റുവേലയ‌്ക്ക് വിത്തിടുക,  ക‌ൃത്യമായ ജൈവവളപ്രയോഗം നടത്തുക. ഇവ രണ്ടും വിളവുതരുമെന്നും ജോസഫിന്റെ ഉറപ്പ‌്.
പ്രധാന വാർത്തകൾ
 Top