Deshabhimani

ഓർമത്തിരി തെളിച്ച്‌ കൂട്ടുകാർ...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 12:16 AM | 0 min read

അമ്പലപ്പുഴ

കളർകോട്‌ അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ ഓർമകൾക്കുമുന്നിൽ തിരിതെളിച്ച്‌ കണ്ണുനീർ പൊഴിച്ച് ഗവ. ടി ഡി മെഡിക്കൽ കോളേജിലെ സഹപാഠികൾ. 
രണ്ടിന് രാത്രിയുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ ദേവനന്ദനൻ, അബ്ദുൾ ജബ്ബാർ, ശ്രീദീപ് വത്സൻ, മുഹമ്മദ് ഇബ്രാഹിം, ആയുഷ് ഷാജി, ആൽവിൻ ജോർജ് എന്നിവരുടെ  ചിത്രങ്ങൾക്കു മുന്നിലാണ്‌ ദീപം തെളിച്ച് കൂട്ടുകാർ അനുസ്മരിച്ചത്.
  അപകടത്തിൽ മരിച്ച ഒന്നാം വർഷ വിദ്യാർഥികളായ ആറു പേരും കോളേജിലെത്തി ആഴ്ചകൾ പിന്നിട്ടപ്പോൾതന്നെ മറ്റു വിദ്യാർഥികളുമായി ഏറെ അടുത്തിരുന്നു. ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളിലും ഇവരിൽ പലരും സജീവമായിരുന്നു. 
   കോളേജ് അങ്കണത്തിൽ സുഹൃത്തുക്കൾ നിത്യവുമെത്തി ഏറെനേരം ചെലവഴിക്കുന്ന വാകമരച്ചുവട്ടിൽ ആറുപേരുടെ ചിത്രങ്ങൾവച്ചാണ്‌ മെഴുകുതിരികൾ കത്തിച്ചത്‌. അനുസ്മരണത്തിൽ പങ്കെടുത്തവരും കൈകളിൽ ദീപമേന്തി. എച്ച് സലാം എംഎൽഎ, കോളേജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, പിടിഎ പ്രസിഡന്റ്‌ ഗോപകുമാർ, യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിക്, മരണമടഞ്ഞവർ പഠിച്ച 128 -ാം ബാച്ച് പ്രതിനിധി അലീന എന്നിവർ ഓർമകൾ പങ്കുവച്ചു.  അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും  പങ്കെടുത്തു.


deshabhimani section

Related News

0 comments
Sort by

Home