21 March Thursday

ആലപ്പുഴയില്‍ എല്ലാ കോളേജ് യൂണിയനുകളും എസ്എഫ്‌ഐക്ക്; അവിശുദ്ധസഖ്യം തകര്‍ന്നടിഞ്ഞു

സ്വന്തം ലേഖകൻUpdated: Wednesday Oct 10, 2018

ആലപ്പുഴ എസ്‌ഡി കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്‌എഫ്‌ഐ പ്രവർത്തകർ പട്ടണത്തിൽ ആഹ്ലാദപ്രകടനം നടത്തുന്നു

ആലപ്പുഴ > ആലപ്പുഴ ജില്ലയിൽ കേരള സർവകലാശാലയ‌്ക്കു കീഴിലെ കോളേജ‌് യൂണിയനുകളിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടി എസ‌്എഫ‌്ഐക്ക‌് ഉജ്വല വിജയം. എബിവിപിയുടെ കുത്തകയായിരുന്ന തിരുവൻവണ്ടൂർ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ‌് യൂണിയൻ 25 വർഷത്തിനിടെ ആദ്യമായി എസ‌്എഫ‌്ഐ  വിജയം സ്വന്തമാക്കി. പലയിടത്തും എബിവിപിയും കെഎ‌സ‌്‌യുവും അവിശുദ്ധ സഖ്യവുമായി രംഗത്തുവന്നെങ്കിലും വിദ്യാർഥികൾ കൈവിട്ടു. ചിലയിടങ്ങളിൽ സംഘർഷം സൃഷ്ടിച്ച‌് തെരഞ്ഞെടുപ്പ‌് അട്ടിമറിക്കാനും ശ്രമം നടന്നു. ഇതിനെയെല്ലാം ചെറുത്തുതോൽപ്പിച്ച‌ാണ‌് വിദ്യാർഥികളുടെ അവകാശപ്പോരാട്ടത്തിന്റെ മുന്നണിയിലുള്ള എസ‌്എഫ‌്ഐ ഉജ്വല വിജയം സ്വന്തമാക്കിയത‌്. 
 
ആലപ്പുഴ എസ‌്ഡി കോളേജിൽ എസ‌്എഫ‌്ഐ തനിച്ചു മത്സരിച്ചിട്ടും എതിരാളികൾക്ക‌് കുതിപ്പു തടയാനായില്ല. ചേർത്തല എൻഎസ‌്എസ‌് കോളേജ‌്, എസ‌്എൻ കോളേജ‌്, സെന്റ‌് മൈക്കിൾസ‌് കോളേജ‌്, ആലപ്പുഴ എസ‌്ഡി കോളേജ‌്, എസ‌്ഡിവി ആർട‌്സ‌് ആൻഡ‌് അപ്ലൈഡ‌് സയൻസ‌് കോളേജ‌്, അമ്പലപ്പുഴ ഗവ. കോളേജ‌്, മാവേലിക്കര ബിഷപ്പ‌് മൂർ കോളേജ‌്, ഐഎച്ച‌്ആർഡി കോളേജ‌്, മാർ ഇവാനിയോസ‌് കോളേജ‌്, രാജാരവിവർമ കോളേജ‌് ഓഫ‌് ഫൈൻ ആർട‌്സ‌്, ചെങ്ങന്നൂർ ക്രിസ‌്ത്യൻ കോളേജ‌്, ചെറിയനാട‌് എസ‌്എൻ കോളേജ‌്, ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ‌് എന്നിവിടങ്ങളിലാണ‌് എസ‌്എഫ‌്ഐ വിജയം സ്വന്തമാക്കിയത‌്.  ഹരിപ്പാട‌് മണ്ഡലത്തിൽ ചൊവ്വാഴ‌്ച ബിജെപി ഹർത്താലിന‌് ആഹ്വാനംചെയ‌്തിരുന്നതിനാൽ നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജ‌്, കാർത്തികപ്പള്ളി ഐഎച്ച‌്ആർടി കോളേജ‌് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ‌് ബുധനാഴ‌്ച നടക്കും.
 
ബിഷപ്പ്മൂറിലും മാർഇവാനിയോസിലും റെപ്പ‌് സീറ്റുകളടക്കം നേടി യൂണിയനുകൾ എസ്എഫ്‌ഐ തൂത്തുവാരി. ബിഷപ്പ് മൂർ കോളജ് ഭാരവാഹികൾ; അർപ്പൺ പി വർഗീസ് (ചെയർമാൻ), എം അപർണ (വൈസ‌്ചെയർപേഴ്‌സൺ), അഖിൽ ബിജു കോശി (ജനറൽ സെക്രട്ടറി), അനന്തു അജി, ഷാലു ജോസ് (യുയുസിമാർ), ജെ  അനന്തു (മാഗസിൻ എഡിറ്റർ), എം എസ് അജയ് (ആർട്‌സ് ക്ലബ‌് സെക്രട്ടറി). 
 
മാർ ഇവാനിയോസ് കോളേജ്: ഷൈജുഷാജി (ചെയർമാൻ), ഗ്രീഷ‌്മ തമ്പി (വൈസ് ചെയർപേഴ്‌സൺ), മെബിൻ ഫിലിപ് (ജനറൽ സെക്രട്ടറി), അക്ഷയ് സന്തോഷ് (യുയുസി), വിവേക് അജയൻ (മാഗസിൻ എഡിറ്റർ), റെലിൻ രാജൻ (ആർട്‌സ് ക്ലബ‌് സെക്രട്ടറി). ചെങ്ങന്നൂർ ക്രിസ‌്ത്യൻ കോളേജിലും ചെറിയനാട് എസ്എൻ കോളേജിലും മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനർഥികൾ വിജയിച്ചു. ചെങ്ങന്നൂർ നഗരത്തിൽ വിദ്യാർഥികൾ ആഹ്ളാദ പ്രകടനം നടത്തി.
 
ചേർത്തല എൻഎസ‌്എസ‌് കോളേജിൽ മഴുവൻ സീറ്റുകളിലും എസ‌്എഫ‌്ഐ സ്ഥാനാർഥികൾ വൻഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. ഭാരവാഹികൾ: അമൽ ഷാജി (ചെയർമാൻ), ജെ അനാമിക (വൈസ‌് ചെയർപേഴ‌്സൺ), കെ എ അർജുൻ (ജനറൽ സെക്രട്ടറി), സന്ദീപ‌് പി സനിൽ, ബി അർച്ചന (യുയുസി), അരുന്ധതി രാജു(ആർട‌്സ‌്ക്ലബ്‌ സെക്രട്ടറി), പി ആർ ശ്രീരാജ‌്(മാഗസിൻ എഡിറ്റർ). എസ‌്എഫ‌്ഐ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന‌് ചേർന്ന യോഗത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ രാജപ്പൻനായർ, പി എം പ്രമോദ‌്, സി ശ്യാംകുമാർ എന്നിവർ സംസാരിച്ചു.
 
അമ്പലപ്പുഴ ഗവ. കോളേജിൽ ക്ലാസ‌് പ്രതിനിധികൾ ഉൾപ്പടെ 14 ൽ 13 സീറ്റും കരസ്ഥമാക്കിയാണ്  തിളക്കമാർന്ന വിജയം കൈവരിച്ചത്.  കോളേജ് യൂണിയൻ ചെയർമാനായി രോഹിത് ബാബുവും വൈസ് ചെയർപേഴ്സണായി പി ജി ശ്രീവിദ്യയും ജനറൽ സെക്രട്ടറിയായി യു അതുലും മാഗസിൻ എഡിറ്ററായി ലുക്കു മാനുവൽ ഹക്കിമും ആർട‌്സ‌് ക്ലബ‌് സെക്രട്ടറിയായി ആരതി ആർ ശേഖറും തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർഥികൾ കോളേജ് അങ്കണത്തിൽനിന്ന‌് അമ്പലപ്പുഴ കച്ചേരിമുക്കുവരെ ആഹ്ലാദപ്രകടനം നടത്തി.  ഏരിയ സെക്രട്ടറി എച്ച് അരുൺ, പ്രസിഡന്റ് അർജുൻ അനുരുദ്ധൻ,   ശ്രീശങ്കർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജി വേണുഗോപാൽ, പ്രസിഡന്റ് അജ്മൽ ഹസൻ എന്നിവർ പങ്കെടുത്തു.
 
ആലപ്പുഴ പട്ടണത്തിൽ കേരള സർവകലാശാലയ‌്ക്കു കീഴിലുള്ള ഏക സ്വാശ്രയ കോളേജായ എസ‌്ഡിവി കോളേജ‌് ഓഫ‌് ആർട‌്സ‌് ആൻഡ‌് അപ്ലൈഡ‌് സയൻസിൽ ആദ്യത്തെ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ‌്എഫ‌്ഐ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആഹ്ലാദ പ്രകടനം നടത്തിയ എസ‌്എഫ‌്ഐ പ്രവർത്തകർ വലിയ ചുടുകാട‌് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ‌്പാർച്ചന നടത്തി. ഭാരവാഹികൾ: ഷബാസ് അഷ്റഫ് (ചെയർമാൻ), അറാഫത്ത് അഹമ്മദ് (ജനറൽ സെക്രട്ടറി), ടി അർച്ചന (വൈസ് ചെയർപേഴ്‌സൺ), സവിൻ (യുയുസി), ഷിനു (ആർട്‌സ് ക്ലബ‌് സെക്രട്ടറി), അസീം ജാബിർ (മാഗസിൻ എഡിറ്റർ), അനസ് (സ‌്പോർട്സ് സെക്രട്ടറി).ആലപ്പുഴ  എസ്ഡി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച 25 സീറ്റിലും ഉജ്വലവിജയം നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച‌് എസ്എഫ്ഐ നഗരത്തിൽ പ്രകടനം നടത്തി.
 
കളർകോട‌ുനിന്നാരംഭിച്ച പ്രകടനം ചുടുകാട‌് രക്തസാക്ഷിമണ്ഡപത്തിൽ പുഷ‌്പാർച്ചന നടത്തിയാണ് നഗരത്തിലേക്ക് നീങ്ങിയത്. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. മുൻകാലങ്ങളിൽ എസ്എഫ്ഐ മുന്നണിയായി വിജയിച്ചിരുന്ന കോളേജിൽ ഇക്കുറി ഒറ്റയ‌്ക്കാണ് മത്സരിച്ച് വിജയിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top