23 September Wednesday

കരകൃഷി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
മാന്നാർ
കൈരളി ഫാർമഴ്സ് ക്ലബ് കൂട്ടായ്‌മയുടെ കരകൃഷി വെള്ളം കയറിനശിച്ചു. ചെന്നിത്തല എട്ടാം വാർഡിൽ അഡ്കോസിന്റെ നേതൃത്വത്തിൽ കൈരളി ഫാർമേഴ്സ് ക്ലബ് അംഗങ്ങളുടെ ജൈവപച്ചക്കറി, എത്തവാഴ, ചേന, കാച്ചിൽ, ചേമ്പ്, കപ്പ, ഇഞ്ചി, മഞ്ഞൾ, മുളക്, എള്ള് ക‌ൃഷികളാണ് വെള്ളക്കെട്ടിൽ നശിച്ചത്. സമീപത്തെ മൂന്നേക്കർ നെൽകൃഷിയും വെള്ളത്തിലായി. ജി കെ പാലസ് ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ പുരയിടത്തിലായിരുന്നു കൃഷി. 
വിളവെടുക്കാൻ പാകമായ ആയിരത്തോളം ഏത്തവാഴകളിൽ നൂറോളം  നിലംപൊത്തി. പരമ്പരാഗത–- നൂതന രീതികൾ സംയോജിപ്പിച്ചുള്ള കൃഷിക്ക് ഇതിനകം ഒന്നര ലക്ഷം രൂപ ചെലവഴിച്ചതായി സെക്രട്ടറി കെ കലാധരൻ പറഞ്ഞു.
മരംവീണ്‌ വീട്‌ തകർന്നു
മരം വീണതിനെത്തുടർന്ന്‌ വീടിന്റെ അടിത്തറയും ഭിത്തിയും തകർന്നു. മാന്നാർ ഏഴാംവാർഡിൽ കുരട്ടിക്കാട് കോട്ടുവിളത്തറയിൽ പ്രഭാകരന്റെ വീടിനാണ് കേടുണ്ടായത്. ഞായറാഴ്‌ച പകൽ മൂന്നിനാണ് സംഭവം. അടിത്തറയ്‌ക്ക്‌ ബലക്ഷയമുണ്ടായി വീട് താഴ്‌ന്നു. അടിത്തറ ഇളകി ഭിത്തികൾ പൊട്ടി. കാലപ്പഴക്കമുള്ള വീടാണ്‌. പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ വീടിനായി നിരവധി തവണ അപേക്ഷിച്ചിട്ടും പരിഗണിച്ചിട്ടില്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top