05 August Wednesday

6 മണിക്കൂർ വാഹന പണിമുടക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020
ആലപ്പുഴ
ഇന്ധനവില വർധനയ്‌ക്കെതിരെ ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ സംയുക്ത ട്രേഡ് യൂണിയൻ സമിതി വെള്ളിയാഴ്‌ച മോട്ടോർ വാഹന പണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ പകൽ 12 വരെയാണ് സമരം. 
ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസ്, എരമല്ലൂർ പോസ്‌റ്റ്‌ഓഫീസ്, ചേർത്തല ബിഎസ്എൻഎൽ ഓഫീസ്, കലവൂർ പോസ്‌റ്റ്‌ഓഫീസ്, അമ്പലപ്പുഴ ബിഎസ്എൻഎൽ ഓഫീസ്, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ, രാമങ്കരി പോസ്‌റ്റ്‌ ഓഫീസുകൾ എന്നിവിടങ്ങളിലാണ് സമരം. ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ, അമ്പലപ്പുഴയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം, ചെങ്ങന്നൂർ പോസ്‌റ്റ്‌ഓഫീസിന് മുന്നിൽ ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയം​ഗം കെ കെ ചന്ദ്രൻ, ചേർത്തലയിൽ സി ടി വിനോദ് എന്നിവർ ഉദ്ഘാടനംചെയ്യും. കോവിഡ്‌ മാനദണ്ഡം പാലിച്ചാകും സമരം.
അരൂരിൽ ടിയുസിഐയുടെ ഉദയഭാനു, കലവൂരിൽ എഐടിയുസി കേന്ദ്ര വർക്കിങ് കമ്മിറ്റി അം​ഗം പി വി സത്യനേശൻ, ഹരിപ്പാട് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ബൈജു, മാവേലിക്കരയിൽ എഐടിയുസി സംസ്ഥാന കമ്മിറ്റിയം​ഗം വി അനിൽകുമാർ, കുട്ടനാട്ടിൽ ഐഎൻടിയുസി ജില്ലാ കമ്മിറ്റി അം​ഗം ജോർജ്ജ് മാത്യു പഞ്ഞിമരം എന്നിവർ ഉദ്ഘാടനം ചെയ്യും. കോവിഡ് കണ്ടയ്‌ൻമെന്റ് സോണായതിനാൽ കായംകുളം സമരകേന്ദ്രം ഒഴിവാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top