അമ്പലപ്പുഴ
ട്രോളിങ് നിരോധത്തിന് വെള്ളിയാഴ്‌ച അർധരാത്രി തുടക്കമായി. ജൂലൈ 31 വരെ ആകെ 52 ദിവസമാണ് നിരോധം. ഇക്കാലയളവിൽ കേരള തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ (22.2 കിലോമീറ്റർ) അകലെ വരെ യന്ത്രവൽകൃതയാനങ്ങൾക്ക് മീൻപിടിക്കാനാവില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ അനുകൂലമല്ലാത്തത് പ്രശ്‌നമാകുന്നുണ്ട്.
മത്തി, അയല, ചൂടൻ, കൊഴുവ, നാരൻ ചെമ്മീൻ, പൂവാലൻ ചെമ്മീൻ എന്നിവയാണ് ട്രോളിങ് നിരോധകാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് കൂടുതലായി ലഭിക്കുക. പിടിച്ച ഉടൻ കരയിലെത്തിക്കുന്ന മത്സ്യത്തിന് മാന്യമായ വിലയും ലഭ്യമാകുമെന്ന് തൊഴിലാളികൾ പറയുന്നു.
മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയതാണ് ട്രോളിങ് നിരോധം. 1988 മുതലാണ് നിലവിൽവന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് നിരോധനത്തിൽ നിന്നൊഴിവാക്കുന്ന കേരള വർഷകാല മത്സ്യബന്ധന സംരക്ഷണ നിയമം 2007ൽ നിലവിൽ വന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..